|    Jan 23 Mon, 2017 2:11 pm
FLASH NEWS

വിശ്വാസവോട്ടെടുപ്പില്‍ പരാജയം; തുണീസ്യന്‍ പ്രധാനമന്ത്രി ഹബീബ് എസ്സിദ് പുറത്ത്

Published : 1st August 2016 | Posted By: SMR

തുണിസ്: തുണീസ്യയില്‍ ഹബീബ് എസ്സിദിന് പ്രധാനമന്ത്രിസ്ഥാനം നഷ്ടമായി. പാര്‍ലമെന്റില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ എസ്സിദിനെ സ്ഥാനത്തുനിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഭൂരിപക്ഷം പേരും വോട്ട് ചെയ്ത സാഹചര്യത്തിലാണിത്. അധികാരത്തിലേറി ഒന്നര വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ സാമ്പത്തിക, സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ എസ്സിദ് സര്‍ക്കാരിന് സാധിച്ചില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
118 അംഗ പാര്‍ലമെന്റില്‍ മൂന്നു പേര്‍ മാത്രമാണ് അദ്ദേഹം സ്ഥാനത്ത് തുടരണമെന്നു വോട്ട് ചെയ്തത്. 27 പേര്‍ വിട്ടുനിന്നു. എസ്സിദില്‍ ഇനിയും വിശ്വാസം തുടരാനാവില്ലെന്ന് സര്‍ക്കാര്‍ സഖ്യകക്ഷികളും വ്യക്തമാക്കിയതോടെ വിശ്വാസവോട്ട് നേടാനാവില്ലെന്ന് നേരത്തേ തന്നെ ഉറപ്പിച്ചതായിരുന്നു. താന്‍ പുറത്താകുമെന്നു തന്നെയാണ് കരുതുന്നതെന്ന് 67കാരനായ എസ്സിദ് ശനിയാഴ്ച പരാമര്‍ശം നടത്തിയിരുന്നു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നാളെ ആരംഭിക്കും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി പുതിയ ഐക്യസര്‍ക്കാര്‍ നിലവില്‍ വരേണ്ടതുണ്ടെന്ന് പ്രസിഡന്റ് ബാജി ഖാഇദ് അസ്സിബ്‌സി കഴിഞ്ഞ മാസം പറഞ്ഞതിനു പിന്നാലെ തന്നെ എസ്സിദ് സമ്മര്‍ദ്ദത്തിലായിരുന്നു. തുണീസ്യയില്‍ ഇതാദ്യമായാണ് ഭരണകക്ഷിക്ക് പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടാന്‍ സാധിക്കാതെ പോവുന്നത്.
അതേസമയം, 12 പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡുകള്‍ കൊല്ലപ്പെട്ട ഐഎസ് ആക്രമണത്തെത്തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ മുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ രണ്ടു വലിയ ആക്രമണങ്ങളില്‍ 59 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക