|    Aug 17 Thu, 2017 11:07 pm
FLASH NEWS
Home   >  Editpage  >  Second edit  >  

വിശ്വാസവും വ്യാപാരവും

Published : 23rd September 2016 | Posted By: SMR

ചെറിയ ഇടപാടുകളില്‍ വരെ വിശ്വാസം വളരെ പ്രധാനമാണ്. റസ്റ്റോറന്റില്‍നിന്നു ഭക്ഷണം കഴിക്കുമ്പോള്‍ അത് പാകം ചെയ്യുന്നതിനുപയോഗിച്ച പദാര്‍ഥങ്ങള്‍ മായം ചേര്‍ക്കാത്തതാണെന്നു നാം കരുതുന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ അതിന്റെ വിവരങ്ങള്‍ കടക്കാരന്‍ തട്ടിപ്പുകാര്‍ക്ക് കൈമാറില്ലെന്നു നമുക്ക് ബോധ്യമുണ്ട്. പരസ്പരവിശ്വാസം കൂടുതലുള്ള സമൂഹങ്ങളാണ് സാമ്പത്തിക വളര്‍ച്ചയില്‍ മുമ്പില്‍ നില്‍ക്കുന്നത്. അല്ലാത്ത സമൂഹങ്ങളില്‍ ജനങ്ങള്‍ തങ്ങള്‍ക്കുള്ളത് എങ്ങനെയെങ്കിലും കൈക്കലാക്കാനാണു ശ്രമിക്കുക. അത് അഴിമതി വളര്‍ത്തുന്നു.
അധോലോക സംഘങ്ങളും വജ്രവ്യാപാരികളും ഹവാല ഇടപാടുകാരും പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ചില പ്രത്യേക ജാതിയിലോ മതവിഭാഗത്തിലോ ഉള്ളവരാണ് അത്തരം സംഘങ്ങളിലെ ഭൂരിപക്ഷം അംഗങ്ങളും. എന്നാല്‍, പരസ്പരവിശ്വാസം ഉണ്ടാക്കിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പുതിയ സാങ്കേതികവിദ്യകള്‍ അതിനു സഹായിച്ചേക്കുമെന്ന് വിദഗ്ധന്‍മാര്‍ പറയുന്നു. ബിറ്റ്‌കോയിന്‍ എന്ന ഡിജിറ്റല്‍ കറന്‍സിയില്‍ തട്ടിപ്പു നടത്തുക വളരെ ദുഷ്‌കരമാണ്. ചൈനയിലെ ഒരു ഫാക്ടറിയില്‍ തങ്ങളുടെ ഉല്‍പന്നം എങ്ങനെ നിര്‍മിക്കുന്നുവെന്നു നിരീക്ഷിക്കാന്‍ പറ്റുമ്പോള്‍ ഒരമേരിക്കന്‍ കമ്പനിക്ക് അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പറ്റും.
അതേയവസരം വെറും യന്ത്രങ്ങളെ ആശ്രയിച്ച് പരസ്പരവിശ്വാസമുണ്ടാക്കുന്നതിനു തടസ്സങ്ങള്‍ ഏറെയുണ്ടെന്നു കരുതുന്നവരുമുണ്ട്. മനുഷ്യരുടെ ഇടപഴകലും നേരിട്ടുള്ള ആശയവിനിമയവും വളരെ പ്രധാനമാണ്. അതറിയണമെങ്കില്‍ ഓണ്‍ലൈന്‍ ബിസിനസ് നടത്തുന്ന ഫഌപ്കാര്‍ട്ടുമായോ ആമസോണുമായോ സംസാരിക്കാന്‍ ശ്രമിച്ചാല്‍ മതി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക