|    Oct 20 Fri, 2017 2:24 pm
FLASH NEWS
Home   >  Editpage  >  Second edit  >  

വിശ്വാസവും കുറ്റകൃത്യങ്ങളും

Published : 11th August 2017 | Posted By: fsq

 

മതവിശ്വാസമുണ്ടെങ്കിലും ഇല്ലെങ്കിലും പൊതുവില്‍ നാസ്തികരാണ് ക്രൂരതകള്‍ ചെയ്യുന്നതില്‍ മുമ്പില്‍ എന്നു ജനങ്ങള്‍ കരുതുന്നു. മതേതരസമൂഹങ്ങള്‍ ദൈവവിശ്വാസമില്ലാത്തവരോട് കൂടുതല്‍ സഹിഷ്ണുത കാണിക്കുമെന്ന ധാരണയും അത്ര ശരിയല്ല എന്നാണു വ്യക്തമാവുന്നത്. ബ്രിട്ടനിലെ നാച്വര്‍ മാസികയില്‍ വന്ന ഒരു റിപോര്‍ട്ട് നെതര്‍ലന്‍ഡ്‌സ്, ഫിന്‍ലന്‍ഡ് അടക്കം മതത്തിനു സ്വാധീനം കുറഞ്ഞ നാടുകളില്‍ വരെ കൊലപാതകപരമ്പരകള്‍ നടത്തുന്നവര്‍ അധികവും നാസ്തികരാണെന്നു ജനങ്ങള്‍ കരുതുന്നതായി രേഖപ്പെടുത്തുന്നു. അമേരിക്ക, ഇന്ത്യ, യുഎഇ തുടങ്ങി 13 രാജ്യങ്ങളിലായി 3000ത്തിലധികം പേര്‍ പങ്കെടുത്ത ഒരു സര്‍വേയാണ് റിപോര്‍ട്ട് ആധാരമാക്കുന്നത്. ചര്‍ച്ചുകളിലും ക്ഷേത്രങ്ങളിലും കൃത്യമായി വരുന്നവരുടെ എണ്ണം കുറയുമ്പോള്‍പോലും ധാര്‍മികതയുടെ അടിസ്ഥാനമെന്ന നിലയ്ക്ക് മതത്തിന് സ്വാധീനം കുറയുന്നില്ല എന്നതിന്റെ സൂചനയായിരിക്കാമിത്. സര്‍വേയില്‍ പങ്കെടുത്തവരോട് ഒരു ചെറിയ ചോദ്യാവലി പൂരിപ്പിക്കാനായിരുന്നു ഗവേഷകര്‍ ആവശ്യപ്പെട്ടത്. കൊലപാതകപരമ്പര നടത്തുന്ന ഒരാള്‍ വിശ്വാസിയായിരിക്കുമോ അവിശ്വാസിയായിരിക്കുമോ എന്നാരാഞ്ഞപ്പോള്‍ 60 ശതമാനത്തിലധികം പേര്‍ അവിശ്വാസി എന്നാണു പ്രതികരിച്ചത്. 30 ശതമാനം അയാള്‍ വിശ്വാസിയായിരിക്കാമെന്നു പറഞ്ഞു. കൗതുകകരമായ കാര്യം നാസ്തികര്‍ എന്നു രേഖപ്പെടുത്തിയവരും ഇത്തരം കുറ്റകൃത്യങ്ങള്‍ അവിശ്വാസിക്കാണു നീക്കിവച്ചത്. പൊതുവില്‍ മതവിശ്വാസം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് തടയുന്നു എന്ന ധാരണ ഇപ്പോഴും നിലനില്‍ക്കുന്നതാവാം ഇതിനു കാരണമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക