|    Oct 22 Sun, 2017 4:51 am
Home   >  Todays Paper  >  Page 4  >  

വിശ്വാസവഞ്ചന: രണ്ടുപേര്‍ക്കെതിരേ കേസ്

Published : 1st October 2016 | Posted By: SMR

കാസര്‍കോട്: തളങ്കര സ്വദേശിയുടെ ഉടമസ്ഥതയില്‍ ദുബയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് 1.15 കോടി രൂപയുടെ തട്ടിപ്പ് നടത്തി രക്ഷപ്പെട്ട കണ്ണൂര്‍, കോഴിക്കോട് സ്വദേശികളായ രണ്ടുപേര്‍ക്കെതിരെ കാസര്‍കോട് പോലിസ് കേസെടുത്തു.
തളങ്കര പള്ളിക്കാലിലെ അബ്ദുല്‍നാസറിന്റെ ഗള്‍ഫിലെ എഎംപി ഇന്റര്‍നാഷണല്‍ മൊബൈല്‍ ആന്റ് ആക്‌സസറീസ് കമ്പനിയിലാണ് തട്ടിപ്പ് നടത്തിയത്. സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. കോഴിക്കോട് കല്ലായിയിലെ ഷഹനാസ് മൊയ്തീന്‍(30), കണ്ണൂര്‍ വളപട്ടണം വളപ്പില്‍ പീടികയിലെ സവാദ്(30) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക