|    Oct 20 Fri, 2017 1:44 am
Home   >  News now   >  

വിശ്വാസപരിശോധന അംഗീകരിക്കാനാവാത്തത് – ഒബാമ

Published : 16th July 2016 | Posted By: sdq

obamaവാഷിങ്ടണ്‍: യുഎസില്‍ മുസ്‌ലിംകള്‍ക്കിടയില്‍ വിശ്വാസപരിശോധന നടത്തണമെന്ന റിപബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളുടെ ആവശ്യത്തെ പ്രസിഡന്റ് ബറാക് ഒബാമ അപലപിച്ചു. ഫ്രാന്‍സിലെ നീസ് ആക്രമണത്തിന്റെ പശ്ചാതലത്തിലാണ് റിപബ്ലിക്കന്‍ നേതാക്കള്‍ വിശ്വാസ പരിശോധന എന്ന ആവശ്യമുന്നയിച്ചത്.

യുഎസിലെ മുസ്‌ലിംകള്‍ ശരീഅത്ത് നിയമത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണോ എന്നു പരിശോധിക്കണമെന്നായിരുന്നു റിപബ്ലിക്കന്‍ നേതാക്കളുടെ ആവശ്യം. ഒരിക്കലും അംഗീകരിക്കാനാവാത്തതും അസഹ്യമായതുമായ ആവശ്യമാണ് റിപബ്ലിക്കന്‍ നേതാക്കള്‍ മുന്നോട്ടു വയ്ക്കുന്നതെന്ന് ഒബാമ പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക