|    Apr 20 Fri, 2018 3:05 am
FLASH NEWS

വിശ്വകര്‍മജരുടെ ചെങ്ങന്നൂരിലെ ആസ്ഥാന മന്ദിരം എകെവിഎംഎസിന് നല്‍കി ഉത്തരവായി

Published : 19th October 2016 | Posted By: Abbasali tf

ചെങ്ങന്നൂര്‍: വിശ്വകര്‍മജരുടെ ചെങ്ങന്നൂരിലെ ആസ്ഥാന മന്ദിരം പൂട്ടിയതുമായി ബന്ധപ്പെട്ട് ആര്‍ഡിഒ എ ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആസ്ഥാന മന്ദിരം അഖില കേരള വിശ്വകര്‍മയ്ക്ക് വിട്ടുനല്‍കാന്‍ ഉത്തരവായി. കഴിഞ്ഞ ദിവസം ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ആര്‍ഡിഒ ഉത്തരവ്.ഇരുവിഭാഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിലും മന്ദിരത്തിന്റെ അവകാശം ഉന്നയിച്ചുകൊണ്ട് ഹാജരാക്കിയ രേഖകളും പരിശോധിച്ച ശേഷവുമാണു വിധി പറഞ്ഞത്. കഴിഞ്ഞ 26ന് കേരള വിശ്വകര്‍മ സഭയുടെ പ്രസിഡന്റ് അഡ്വ. പി.ആര്‍ ദേവദാസിന്റെ നേത്യത്വത്തില്‍ വിമത സംഘം ഓഫിസിന്റെ പൂട്ട് തല്ലിപ്പൊളിച്ച് ആസ്ഥാന മന്ദിരം കൈയേറുകയായിരുന്നു എന്ന പോലിസിന്റെ റിപോര്‍ട്ടും കണക്കിലെടുത്തു. പി ആര്‍ ദേവദാസ് 30 ദിവസത്തിനകം സംഘടനയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണം എന്ന് ചെങ്ങന്നൂര്‍ സബ് കോടിതി മുമ്പ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നിയമപരമായി സ്ഥാനം ഏറ്റെടുത്തിട്ടില്ലാത്തതിനാല്‍ അതേപ്പറ്റിയുള്ള വാദം അപ്രസക്തമാവുകയായിരുന്നു. കഴിഞ്ഞ സപ്തംബര്‍ ഒന്നിന് ഹൈക്കോടതി അനുമതിയോടെ അഖിലകേരള വിശ്വകര്‍മ്മ മഹാസഭയുടെ പ്രവര്‍ത്തകരും നേതാക്കളും എത്തി ഓഫിസിന്റെ ചുമതല ഏറ്റെടുത്തിരുന്നു. ആസ്ഥാനമന്ദിരം വിമതര്‍ കൈയേറിയതോടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ആഡിഒ ഓഫീസ് പൂട്ടി മുദ്ര വച്ച് താക്കോല്‍ പോലിസിന് കൈമാറിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss