|    Oct 21 Sat, 2017 10:49 am
Home   >  Todays Paper  >  page 11  >  

വിശ്രമമല്ല; ഗെയ്‌ലിനെ ഒഴിവാക്കിയതെന്ന് കോഹ്‌ലി

Published : 11th May 2016 | Posted By: SMR

ബംഗളൂരു: വെസ്റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് ഓപണര്‍ ക്രിസ് ഗെയ്‌ലി ന് ഐപിഎല്ലില്‍ പൂനെയ്‌ക്കെതിരേ വിശ്രമമനുവദിച്ചതല്ലെന്നും മോശം ഫോം മൂലം ഒഴിവാക്കിയതാണെന്നും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വ്യക്തമാക്കി.
കഴിഞ്ഞ നാലു കളികളിലും ഗെയ്‌ലിനെ ടീമിലുള്‍പ്പെടുത്തിയിരുന്നില്ല. ഭാര്യയുടെ പ്രസവത്തെത്തുടര്‍ന്ന് നാട്ടിലേക്കു മടങ്ങിയ താരം കഴിഞ്ഞ മാസം 25നു തിരിച്ചെത്തിയിരുന്നെങ്കിലും അതിനുശേഷം ഒരു മല്‍സരത്തില്‍ മാത്രമേ കളിക്കാന്‍ അവസരം ലഭിച്ചിരുന്നുള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക