|    Mar 24 Fri, 2017 7:49 am
FLASH NEWS

വിശേഷണം ചേരുന്നത് മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്ക് തന്നെ- എസ്ഡിപിഐ

Published : 18th July 2016 | Posted By: sdq
hameed

പി അബ്ദുല്‍ ഹമീദ്

കോഴിക്കോട്: എസ്ഡിപിഐ കൊലക്ക് പരിശീലനം നല്‍കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം സ്വന്തം പാര്‍ട്ടിക്കു തന്നെയാണ് ചേരുന്നതെന്നും സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ ശീലിപ്പിച്ച കാര്യങ്ങളാണ് മുഖ്യമന്ത്രി വിളിച്ചുപറയുന്നതെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. കഴിഞ്ഞയാഴ്ച കണ്ണൂര്‍ ജില്ലയില്‍ നടന്നതുള്‍പ്പെടെ സംസ്ഥാനത്ത് സിപിഎം നടത്തിയ കൊലപാതകങ്ങള്‍ മേല്‍പ്പറഞ്ഞവ സാക്ഷ്യപ്പെടുത്തുന്നവയാണ്. ഇത്തരമൊരു രാഷ്ട്രീയ പശ്ചാത്തലമുള്ള മുഖ്യമന്ത്രി എസ്ഡിപിഐയില്‍ തീവ്രവാദവും ഭീകരവാദവും ആരോപിക്കുന്നത് വിചിത്രമാണ്.
വേളം പുത്തലത്ത് നടന്ന കൊലപാതകം വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്നാണെന്നും പാര്‍ട്ടിക്ക് അതില്‍ യാതൊരു പങ്കുമില്ലെന്നും ഇതിനുമുമ്പു തന്നെ വ്യക്തമാക്കിയതാണ്. ഈ കാര്യം മുസ്്‌ലിം ലീഗ് നേതൃത്വത്തിന് അറിയാവുന്നതും അവര്‍ തങ്ങളോട് സമ്മതിച്ചതുമാണ്. പിന്നീട് രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യം വച്ച് ഒരു ചെറുപ്പക്കാരന്റെ മരണത്തെ പ്രചാരണവിഷയമാക്കി നാട്ടില്‍ അക്രമം അഴിച്ചുവിടുന്നത് അത്യന്തം ഹീനവും തരംതാണ രാഷ്ട്രീയ പ്രവര്‍ത്തനവുമാണ്. സംഭവത്തിന് ശേഷം രംഗം വഷളാകാതിരിക്കാന്‍ എസ്ഡിപിഐ വളരെ മാതൃകാപരമായ നിലപാടാണ് സ്വീകരിച്ചത്.

കൊലക്കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ട പ്രതികള്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചിട്ടുണ്ട്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഭരണ-പ്രതിപക്ഷങ്ങള്‍ എസ്ഡിപിഐക്ക് നേരെ തിരിയുന്നത് പരസ്പരം പ്രതിരോധിക്കാന്‍ വേണ്ടി മാത്രമാണ്. കലക്കുവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നതിന് പകരം നാട്ടില്‍ ശാന്തിയും സമാധാനവും തിരിച്ചുകൊണ്ടുവരാനാണ് ഭരണ-പ്രതിപക്ഷങ്ങള്‍ തയാറാകേണ്ടത്. നസ്‌റുദ്ദീന്റെ കുടുംബത്തിന്റെയും നാട്ടുകാരുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായും പി അബ്ദുല്‍ ഹമീദ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

(Visited 954 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക