|    Sep 20 Wed, 2017 2:15 am
FLASH NEWS

വിശുദ്ധ റമദാന് സ്വാഗതം; ഐഎസ്എം അഹ്‌ലന്‍ റമദാന്‍ പ്രഭാഷണങ്ങള്‍ ആരംഭിച്ചു

Published : 6th June 2016 | Posted By: SMR

എടത്തനാട്ടുകര: വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി ഐഎസ്എം മേഖലാ, ശാഖാ കമ്മിറ്റികള്‍ സംഘടിപ്പിക്കുന്ന അഹ്‌ലന്‍ റമദാന്‍ പ്രഭാഷണങ്ങള്‍ എടത്തനാട്ടുകര മേഖലയില്‍ ആരംഭിച്ചു. ഐഎസ്എം എടത്തനാട്ടുകര മേഖലാ കമ്മിറ്റി ഉച്ചാരക്കടവില്‍ സംഘടിപ്പിച്ച അഹ്‌ലന്‍ റമദാന്‍ വിജ്ഞാന വേദിയില്‍ സി പി മുഹമ്മദ് റഫീഖ് സലഫി മുഖ്യ പ്രഭാഷണം നടത്തി. മുജാഹിദ് ദഅ്‌വാ സമിതി മണ്ഡലം ചെയര്‍മാന്‍ ഹംസ മാടശ്ശേരി അധ്യക്ഷത വഹിച്ചു.
കോട്ടപ്പള്ള സന ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഐഎസ്എം അഹ്‌ലന്‍ റമദാന്‍ വിജ്ഞാന വേദിയില്‍ മലപ്പുറം ജാമിഅ അല്‍ഹിന്ദ് കോളജ് ലക്ചറര്‍ അബ്ദുല്‍ മാലിക് സലഫി മൗലവി മുഖ്യ പ്രഭാഷണം നടത്തി. കെടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. കരുവരട്ട യൂനിറ്റ് സംഘടിപ്പിച്ച അഹ്‌ലന്‍ റമദാന്‍ വിജ്ഞാന വേദിയില്‍ എംഎസ്എം സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ശരീഫ് ശറഫി കാര പ്രഭാഷണം നടത്തി. ടി. കെ ഷിഹാബ് അധ്യക്ഷത വഹിച്ചു. കാളമഠം യൂനിറ്റ് റമദാന്‍ വിജ്ഞാന വേദിയില്‍ ഐ എസ്. എം സംസ്ഥാന വൈസ് പ്രസിഡന്റ് റഷീദ് കൊടക്കാട്ട് പ്രഭാഷണം നടത്തി. ടി. കെ. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ചേരിപ്പറമ്പ് യൂനിറ്റ് റമദാന്‍ വിജ്ഞാന വേദിയില്‍ എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് ഇര്‍ഷാദ് സ്വലാഹി പ്രഭാഷണം നടത്തി. അണ്ടികുണ്ട് യൂനിറ്റ് റമദാന്‍ വിജ്ഞാനവേദിയില്‍ ഐഎസ്എം സംസ്ഥന വൈസ് പ്രസിഡന്റ് റഷീദ് കൊടക്കാട്ട് പ്രഭാഷണം നടത്തി. വി കെ ഉമ്മര്‍ മിശ്ക്കാത്തി അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക