|    May 23 Tue, 2017 5:12 am
FLASH NEWS

വിശുദ്ധ മദര്‍ തെരേസയ്ക്ക് ഇന്ന് രാജ്യത്തിന്റെ ആദരം

Published : 19th October 2016 | Posted By: SMR

ന്യൂഡല്‍ഹി: മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ദേശീയ ആഘോഷം ഇന്ന്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വൈകുന്നേരം 4.30ന് തുടങ്ങുന്ന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുഖ്യാതിഥിയായിരിക്കും. സമ്മേളനത്തിനു മുന്നോടിയായി വിശുദ്ധ തെരേസയുടെ ജീവിതം ആസ്പദമാക്കിയുള്ള ‘എ കോള്‍ വിതിന്‍ എ കോള്‍’ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.
സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. മദര്‍ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റീസ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ പ്രേമ പീറിക് എം സി സമ്മേളനത്തില്‍ പ്രസംഗിക്കും. ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും ഡല്‍ഹി അതിരൂപതയുടെയും ഫരീദാബാദ്, ഗുഡ്ഗാവ് രൂപതകളുടെയും ആഭിമുഖ്യത്തിലാണു സമ്മേളനം.
കര്‍ദിനാള്‍മാരായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഡോ. ഓസ്‌വാള്‍ഡ് ഗ്രേഷ്യസ്, ഡോ. ടെലസ്‌ഫോര്‍ ടോപ്പോ, വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, സിബിസിഐ വൈസ് പ്രസിഡന്റുമാരായ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച് ബിഷപ് ഡോ. ഫിലിപ് നേരി ഫെരാവോ എന്നിവര്‍ അടക്കം രാജ്യത്തെ അമ്പതോളം മെത്രാപ്പോലീത്തമാരും മെത്രാന്മാരും പങ്കെടുക്കും.
നിരവധി പ്രമുഖര്‍ സംബന്ധിക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മോണ്‍. ജോസഫ് ചിന്നയ്യന്‍ അറിയിച്ചു.ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര മുഖ്യാതിഥിക്കു സ്മരണിക സമര്‍പ്പിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day