|    May 27 Sat, 2017 9:20 pm
FLASH NEWS

വിശുദ്ധ തെരേസയുടെ ചരമ വാര്‍ഷികം: അനുഗ്രഹം തേടി ആയിരങ്ങള്‍

Published : 6th September 2016 | Posted By: SMR

കൊല്‍ക്കത്ത: മദര്‍ തെരേസയുടെ ചരമവാര്‍ഷികദിനമായ തിങ്കളാഴ്ച കൊല്‍ക്കത്തയിലെ മദര്‍ ഹൗസില്‍ പ്രാര്‍ഥനയ്ക്കായി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങള്‍ ഒത്തുകൂടി. ഞായറാഴ്ച വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മദര്‍ തെരേസയുടെ 19ാമത് ചരമവാര്‍ഷികദിനത്തില്‍ മിഷിനറീസ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളും വിശ്വാസി സമൂഹവുമുള്‍പ്പെടെയുള്ളവര്‍ ഇക്കുറി ഒത്തുചേര്‍ന്നത് അനുഗ്രഹങ്ങള്‍ തേടി വിശുദ്ധ തെരേസയോട് പ്രാര്‍ഥിക്കാനായിരുന്നു.
1979ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ മദര്‍ തെരേസയുടെ ചരമദിനമായ സപ്തംബര്‍ 5നു യുഎന്‍ ലോക ചാരിറ്റിദിനമായാണ് ആചരിച്ചുപോരുന്നത്. പാവപ്പെട്ടവരില്‍ പാവപ്പെട്ടവരുടെയും രോഗികളുടെയും അനാഥരുടെയും തെരുവു ജീവിതങ്ങളുടെയും അത്താണിയായിരുന്ന മദര്‍ 87ാം വയസ്സില്‍ 1997ല്‍ ആണ് അന്തരിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day