|    Jun 24 Sat, 2017 3:50 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വിശുദ്ധ കഅ്ബയെ അവഹേളിച്ച കേസില്‍ ഇന്ത്യക്കാരന്‍ പിടിയില്‍

Published : 22nd November 2016 | Posted By: SMR

01

റിയാദ്: വിശുദ്ധ കഅ്ബാലയത്തെ അവഹേളിച്ച ഇന്ത്യക്കാരന്‍ പോലിസിന്റെ പിടിയിലായി. കഅ്ബയ്ക്കുമേല്‍ ശിവവിഗ്രഹം സ്ഥാപിച്ച നിലയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ചിത്രം പ്രചരപ്പിക്കുകയായിരുന്നു. സൗദിയില്‍ സ്വദേശികള്‍ക്കിടയിലും വിദേശികള്‍ക്കിടയിലും മാത്രമല്ല ലോകത്തെ പല ഭാഗത്തും ഈ ചിത്രം പ്രചരിക്കുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തില്‍ സൗദി പോലിസ് പ്രതിയെ കണ്ടെത്തുകയായിരുന്നു.
റിയാദ് പോലിസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.  റിയാദ് അല്‍ മുജമ്മഅ എന്ന പ്രദേശത്തെ ഒരു കാര്‍ഷിക കേന്ദ്ര—ത്തില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. റിയാദില്‍ നിന്നാണ് ചിത്രം പ്രചരിച്ചതെന്ന് സൂചന ലഭിച്ച പോലിസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ചയാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്ന് പോലിസ് പറഞ്ഞു. താന്‍ കൃത്യം ചെയ്തതായി പ്രതി പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. ശങ്കര്‍ പൊന്നം എന്നാണ് ഫേസ്ബുക്ക് പ്രൊഫൈലില്‍ ഹൈദരാബാദ് ജഗദിലാല്‍ സ്വദേശിയായ ഇയാള്‍ തന്നെ പരിചയപ്പെടുത്തുന്നത്. 12 ശനിയാഴ്ച വൈകീട്ട് 4.41നാണ് കഅ്ബയെ അവഹേളിക്കുന്ന ചിത്രം ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക