|    Dec 16 Sun, 2018 1:22 pm
FLASH NEWS

‘വിശപ്പില്‍ നിന്നും ഭയത്തില്‍ നിന്നും മോചനമുണ്ടായാല്‍ ക്ഷേമരാഷ്ട്രമെന്ന സങ്കല്‍പ്പത്തിന് പൂര്‍ണത കൈവരും’

Published : 30th April 2018 | Posted By: kasim kzm

കൊടുങ്ങല്ലൂര്‍: വിശപ്പില്‍ നിന്നും ഭയത്തില്‍ നിന്നും മോചനമെന്ന സുന്ദര സ്വപ്‌നം സാക്ഷാല്‍ക്കരിക്കപ്പെട്ടാല്‍ മാത്രമേ ക്ഷേമരാഷ്ട്രമെന്ന സങ്കല്‍പ്പത്തിന് പൂര്‍ണ്ണത കൈവരികയുള്ളൂവെന്ന് വുമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന അധ്യക്ഷ കെ കെ റൈഹാനത്ത് ടീച്ചര്‍.
സാധ്വി സരസ്വതിമാരും പ്രാഞ്ചിമാരും കൊലവിളി മുഴക്കുമ്പോള്‍ നിഷ്‌ക്രിയരാവാതെ അതിജീവനത്തിന്റെ പാതയില്‍ സധൈര്യം അണിനിരക്കണമെന്ന് അവര്‍ ഓര്‍മിപ്പിച്ചു. മാള ഐഎസ്ടി ഹാളില്‍ നടന്ന എസ്ഡിപിഐ കൊടുങ്ങല്ലൂര്‍ മണ്ഡലം പ്രതിനിധി സഭ ഉല്‍ഘാടനം ചെയ്യുകയായിരുന്നു ടീച്ചര്‍. മജീദ് പുത്തന്‍ചിറ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇ എം ലത്തീഫ് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി. എ കെ മനാഫ്, ജലീല്‍ മാള, റിയാസ് മാള, എം കെ ഷരീഫ് സംസാരിച്ചു.
തുടര്‍ന്ന് സോഷ്യല്‍ ഡെമോക്രസി എന്ന വിഷയത്തില്‍ ഷമീര്‍ ബ്രോഡ്‌വേ ക്ലാസെടുത്തു. എസ്ഡിപിഐ കൊടുങ്ങല്ലൂര്‍ മണ്ഡലം ഭാരവാഹികള്‍:  പ്രസിഡന്റ്-മജീദ് പുത്തന്‍ചിറ , വൈസ് പ്രസിഡന്റ്-എ കെ മനാഫ്, സെക്രട്ടറി-അനീസ് ചാപ്പാറ, ഖജാഞ്ചി-ജലീല്‍ മാള, ജോ. സെക്രട്ടറി-റിയാസ് മാള, കമ്മിറ്റി അംഗങ്ങള്‍: ഷരീഫ് എം കെ, സലാം കൊച്ചുകടവ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss