|    Sep 21 Thu, 2017 11:13 pm

വിവേചനമില്ലാത്ത വികസനത്തിന് എസ്.ഡി.പി.ഐ.

Published : 12th October 2015 | Posted By: swapna en

തച്ചനാട്ടുകര: വിവേചനമില്ലാത്ത വികസനത്തിനും അഴിമതിരഹിത പഞ്ചായത്തിനുമായി മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു.

ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തലങ്ങളില്‍ മല്‍സരിക്കും. പ്രഖ്യാപനം ജില്ലാ തിരഞ്ഞെടുപ്പ് ജനറല്‍ ജനറല്‍ കണ്‍വീനര്‍ ബഷീര്‍ മൗലവി നിര്‍വഹിച്ചു. സ്ഥാനാര്‍ഥികളുടെ പേരുകള്‍ പിന്നീട് പുറത്തുവിടുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സൈതലവി, പ്രവാസി ഫോറം കേരള സംസ്ഥാന സെക്രട്ടറി യൂസുഫ് അലനല്ലൂര്‍, മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ നാസര്‍ കൊടക്കാട്, മുഹമ്മദാലി, ഉസ്മാന്‍, മുസ്തഫ, ഷറഫുദ്ദീന്‍, കുഞ്ഞഹമ്മദ്, മുഹമ്മദ് കുട്ടി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക