|    Jun 25 Mon, 2018 3:46 pm

വിവേകാനന്ദ ദര്‍ശനങ്ങളേയും സംഘപരിവാരം നാടുകടത്തും: പി പ്രസാദ്‌

Published : 20th January 2017 | Posted By: fsq

 

കോന്നി: തങ്ങള്‍ക്കിഷ്ടമില്ലാത്തവര്‍ രാജ്യം വിടണമെന്ന് പറയുന്ന സംഘപരിവാര്‍ സ്വാമി വിവേകാനന്ദ ദര്‍ശനങ്ങളെയും നാടുകടത്തുന്ന കാലം വിദൂരമല്ലെന്ന് സിപിഐ സംസ്ഥാന എക്‌സി. അംഗവും ഹൗസിങ് ബോര്‍ഡ് ചെയര്‍മാനുമായ പി പ്രസാദ്. എഐവൈഎഫ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച വിവേകാനന്ദ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി എന്ന  സാംസ്‌കാരിക സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെല്ലാം പാകിസ്ഥാനിലേക്ക് പോകണമെന്ന് പറയുന്നവര്‍ക്കുള്ള മറുപടി സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗങ്ങളാണ്. തന്റെ മതം മാത്രം ശ്രേഷ്ഠം എന്ന് വാദിച്ചവര്‍ക്കിടയിലാണ് എല്ലാ മതക്കാരും ഒരേ വൃക്ഷത്തിലെ ഇലകള്‍ പോലെയെന്ന് സമര്‍ത്ഥിക്കാന്‍ അദ്ദേഹത്തിനായത്. സ്വാമി വിവേകാനന്ദന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെയും സംഘപരിവാര്‍ നാടുകടത്തുമായിരുന്നുവെന്നും പി  പ്രസാദ് അഭിപ്രായപ്പെട്ടു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് എ ദീപൂ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ആര്‍ ജയന്‍, സംസ്ഥാന കമ്മറ്റി അംഗം അനീഷ് ചുങ്കപ്പാറ, സുഹാസ് എം ഹനീഫ്, ജി ബൈജു, എം വി പ്രസന്നകുമാര്‍, എസ് അഖില്‍, ആര്‍ ഗോവിന്ദ്, സന്തോഷ് കൊല്ലന്‍പടി, സുഭാഷ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss