വിവി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു
Published : 31st August 2016 | Posted By: mi.ptk

കോഴിക്കോട്: ദേശാഭിമാനി മുന്‍ പത്രാധിപരും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ വിവി ദക്ഷിണാമൂര്‍ത്തി(81) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തില്‍ ക്യാന്‍സര്‍ ബാധിച്ചതിനെതുടര്‍ന്ന് ചികിത്സയിലായിരുന്നു.വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. കേരള നിയമസഭയിലേയ്ക്ക് പേരാമ്പ്രയില്‍ നിന്ന് രണ്ട് തവണ തിരഞ്ഞെടുക്കപ്പട്ടിട്ടുണ്ട്.ദീര്‍ഘ കാലം ദേശാഭിമാനി കൊച്ചി യൂണിറ്റ് മാനേജരായിരുന്നു. സി.പി.എംന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.