|    Jul 23 Mon, 2018 11:15 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവിപാറ്റ് : വരണാധികാരിയുടെ വിവേചനാധികാരം ചോദ്യംചെയ്ത് ഹരജി

Published : 11th November 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വിവി പാറ്റ് മെഷീനിലെ രശീതികള്‍ എണ്ണുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ വരണാധികാരിക്കുള്ള വിവേചനാധികാരം ചോദ്യംചെയ്തു സുപ്രിം കോടതിയില്‍ ഹരജി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ ഗുജറാത്ത് ജനചേതനാ പാര്‍ട്ടി പ്രസിഡന്റ് മനുഭായ് ചവേദയാണു ഹരജി സമര്‍പ്പിച്ചത്. ഹരജിയില്‍ വാദംകേള്‍ക്കുമെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് പരാതിയുടെ പകര്‍പ്പ് തിരഞ്ഞെടുപ്പു കമ്മീഷന്‍ അഭിഭാഷകന് നല്‍കാനും നിര്‍ദേശിച്ചു. 20നു കോടതി വീണ്ടും ഹരജി പരിഗണിക്കും. മെഷീനില്‍ ഉപയോഗിക്കുന്ന പേപ്പറിന്റെ ആയുസ്സ് ചുരുങ്ങിയ മാസങ്ങള്‍ മാത്രമാണ്. പേപ്പറുകള്‍ മാറ്റി കുറഞ്ഞതു രണ്ടു വര്‍ഷമെങ്കിലും നിലനില്‍ക്കുന്ന പേപ്പറുകള്‍ ഉപയോഗിക്കണമെന്നും ഹരജി പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss