|    Aug 22 Wed, 2018 7:29 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവിപാറ്റ് യന്ത്രം വോട്ടര്‍മാരുടെ ചിത്രം പകര്‍ത്തില്ല

Published : 6th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രങ്ങളോടൊപ്പമുള്ള വിവിപാറ്റ് യന്ത്രം വോട്ടര്‍മാരുടെ ചിത്രങ്ങള്‍ പകര്‍ത്തില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍. വോട്ടു ചെയ്യുന്നതിന് പകരം പണം വാങ്ങി, ആ സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാതിരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് കമ്മീഷണര്‍ ഓ പി റാവത്തിന്റെ പ്രതികരണം. പണം വാങ്ങിയ ശേഷം തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ടു ചെയ്യാത്തവരുടെ ചിത്രങ്ങള്‍ വിവിപാറ്റ് യന്ത്രത്തില്‍ നിന്നും ശേഖരിക്കുമെന്നും അവര്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും വിവിധ പാര്‍ട്ടി നേതാക്കള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റാവത്തിന്റെ പ്രസ്താവന. പണം നല്‍കി വോട്ടു വാങ്ങാനാണ് ചിലരുടെ ശ്രമം. വിവിപാറ്റ് വോട്ടര്‍മാരുടെ ചിത്രങ്ങള്‍ പകര്‍ത്തുമെന്ന ഭീഷണിയാണ് ഇത്തരക്കാര്‍ പുതിയതായി ഉയര്‍ത്തുന്നത്. വോട്ടര്‍മാരില്‍ നല്ലൊരു ശതമാനം ഇതു വിശ്വസിക്കുന്നുമുണ്ട്. എന്നാല്‍ ഇതില്‍ യാതൊരു അടിസ്ഥാനവുമില്ല. ഇത്തരം ഭീഷണികള്‍ക്കും ചൂഷണത്തിനുമെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചരണം നടത്തുമെന്നും റാവത്ത് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss