|    Dec 15 Fri, 2017 12:37 am
FLASH NEWS

വിവിധ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

Published : 1st September 2016 | Posted By: SMR

പട്ടാമ്പി: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീര്‍ത്തട പരിപാലന പരിപാടിയുടെ ഭാഗമായി ഐഡബ്ല്യൂഎംപി പ്രൊജക്ടില്‍ ഉള്‍പ്പെട്ട മണ്ണേങ്കോട്/വിളയൂര്‍ നീര്‍ത്തടങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെട്ട വിവിധ എന്‍ആര്‍എം പ്രവൃത്തികളുടെ ഉദ്ഘാടനം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍ നിര്‍വഹിച്ചു.
വിളയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ മുരളി, കുലുക്കല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡ ന്റ് മുഹമ്മദ് നുറുദ്ദീന്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു. പന്ത്രണ്ട് പ്രവര്‍ത്തികള്‍ക്കായി ഒരു കോടി അഞ്ച് ലക്ഷത്തോളം രൂപ ചെ ലവഴിച്ചു. വിളയൂര്‍ പഞ്ചായത്തില്‍ കഴനിപ്പാലം അരിക്കോട് പാര്‍ശ്വഭിത്തി സംരക്ഷണം 267784 രൂപ, വലിയകാട് ചീനിത്തോട് പാര്‍ശ്വഭിത്തി സംരക്ഷണം 533000 രൂപ, വാളക്കോട് നടുതോട് പാര്‍ശ്വഭിത്തി സംരക്ഷണം 864000 രൂപ, ചിറക്കല്‍ തോട് പാര്‍ശ്വഭിത്തി സംരക്ഷണം 631000 രൂപ, മാനാടത്ത് തോട് പാര്‍ശ്വഭിത്തി സംരക്ഷണം 684000 രൂപ, പൂക്കോട്ട് കുളമ്പ് പഞ്ചായത്ത് കുളം നവീകരണം 100000 രൂപ, ഓര്‍ണോടിപള്ള്യാല്‍ പെതുകിണര്‍ നവീകരണം 25000 രൂപ, മുരിക്കുന്ന് കിണര്‍ നവീകരണം 25000 രൂപ, അമരക്കുളം തോട് പാര്‍ശ്വഭിത്തി സംരക്ഷണം 1500000 രൂപ, പുത്തന്‍കുളം നവീകരണം 201500, കക്കുഴി തോട് പാര്‍ശ്വഭിത്തി സംരക്ഷണം 8640000 രൂപ, കക്കുഴി കുളം നവീകരണം 62500 രൂപ, മടിയങ്ങാട് തോട് പാര്‍ശ്വഭിത്തി സംരക്ഷണം 2440000 രൂപ, കുലുക്കല്ലൂര്‍ പഞ്ചായത്തിലെ പടുവന്‍പള്ള്യാല്‍ തോട് പാര്‍ശ്വഭിത്തി സംരക്ഷണം 541000 രൂപ, കൊടിക്കുന്ന് ഭഗവതി ക്ഷേത്രക്കുളം നവീകരണം 815000 രൂപ, എന്നിവയാണ് പ്രവൃത്തികള്‍.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീന ഹസന്‍കുട്ടി, വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി എം മുഹമ്മദലി, വിളയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാരി, മെംബര്‍മാരായ ഹരിദാസന്‍, ഹുസയ്ന്‍ കണ്ടേങ്കാവ്, നുസൈബ അഷറഫ്, എം ടി ബല്‍ക്കീസ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക