|    Jul 22 Sun, 2018 3:01 am
FLASH NEWS

വിവിധ പിഴകളിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്ന എസ്ബിഐ നടപടി അവസാനിപ്പിക്കണമെന്ന്

Published : 26th September 2017 | Posted By: fsq

 

കാസര്‍കോട്്: ഡിഡി, എടിഎം സംവിധാനം, സീറോ ബാലന്‍സ് തുടങ്ങിയതിനൊക്കെ പിഴ ഈടാക്കുന്ന എസ്ബിഐ നടപടി ജനങ്ങളെ കൊള്ളയടിക്കുന്നതിന് സമാനമാണെന്ന് നാഷനല്‍ ലേബര്‍ യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് എ പി മുസ്തഫ പറഞ്ഞു. പ്രസ്‌ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ, തൊഴിലുറപ്പ് ജോലികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സീറോ ബാലന്‍സ് ഇല്ലാതാക്കുകയും ഫൈന്‍ ഈടാക്കുകയും ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.  പെട്രോള്‍ വില വര്‍ധനവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് സ്പീഡ് വേ ഇന്‍ ഓഡിറ്റോറിയത്തില്‍ എന്‍എല്‍യു പ്രതിനിധി സമ്മേളനം നടക്കും. ഐഎന്‍എല്‍ ദേശീയ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. വിവിധ സെക്ഷനുകളിലായി ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിമാരായ എം കെ അബ്ദുല്‍ അസീസ്, കാസിം ഇരിക്കൂര്‍ എന്നിവര്‍ ക്ലാസ്സെടുക്കും. സമാപന സമ്മേളനം ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ പ്രഫ. എ പി അബ്ദുല്‍വഹാബ് ഉദ്ഘാടനം ചെയ്യും. ദേശീയ ഖജാഞ്ചി ഡോ. എ എ അമീന്‍ സംബന്ധിക്കും.  വാര്‍ത്താസമ്മേളനത്തില്‍ ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം, സുബൈര്‍ പടുപ്പ്, സി എം എ ജലീല്‍, മുസ്തഫ തോരവളപ്പ്, ഹനീഫ് കടപ്പുറം, ബഷീര്‍ പാക്യാര സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss