|    Jul 19 Thu, 2018 11:44 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വിവിധ ക്ഷേമ പദ്ധതികളുമായി മാര്‍ത്തോമ്മാ സുറിയാനി സഭാ ബജറ്റ്

Published : 7th September 2017 | Posted By: fsq

 

തിരുവല്ല: 116,36,98,082.55 രൂപ വരവും 39,09,90,000 രൂപ ചെലവും 77,27,08,082.55 രൂപ മിച്ചവും വരുന്ന 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് തിരുവല്ലയിലെ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ വലിയ മെത്രാപോലീത്താ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭ പ്രതിനിധി മണ്ഡലം അംഗീകരിച്ചു.  ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപോലീത്തയുടെ ജന്മശതാബ്ദി പദ്ധതിയില്‍ നവോദയ പ്രസ്ഥാനം, ഭവന നിര്‍മാണ സഹായം എന്നിവയ്ക്കായി ഒരു കോടി രൂപ വീതം ബജറ്റില്‍ വകയിരുത്തിയിരിക്കുന്നു.  പുതിയ ഗൈഡന്‍സ് സെന്ററിന് ഭൂമി വാങ്ങുന്നതിന് ഒരു കോടി രൂപയും ഓഫിസ് സ്റ്റാഫിന് സ്‌പെഷ്യല്‍ ലോണ്‍ നല്‍കുന്നതിന് 10 ലക്ഷം രൂപയും സഭാ ആസ്ഥാനമായ എസ്‌സിഎസില്‍ സുരക്ഷാ സംവിധാനത്തിന് അഞ്ചുലക്ഷം രൂപയും നൈര്‍മല്യ ഡീ അഡിക്ഷന്‍ സെന്റര്‍, പേയാടിന് ഗ്രാന്റ് ഇനത്തില്‍ 50,000 രൂപയും ബജറ്റിലുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss