|    Jul 19 Thu, 2018 11:42 am
FLASH NEWS

വിവിധ കേസുകളില്‍ മൂന്നുപേര്‍ അറസ്റ്റില്‍

Published : 6th September 2017 | Posted By: fsq

 

ആലുവ: ഓണനാളില്‍ ആലുവ പോലിസ് നടത്തിയ പരിശോധനയില്‍ വിവിധ കേസുകളില്‍ മൂന്ന് പ്രതികള്‍ പിടിയിലായി. വാഹനമോഷണക്കേസിലെ പ്രതി കീഴ്മാട് എയപ്പുറം കോലാട്ട്കാവ് ക്ഷേത്രത്തിന് സമീപം മനക്കത്താഴം വീട്ടില്‍ പ്രഹഌദന്‍(35)ആണ് പിടിയിലായത്. വാഹന പരിശോധനയ്്ക്കിടെ ആലുവ ഗവ. ആശുപത്രിക്ക് സമീപം മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടക്കവെയാണ് ഇയാള്‍ പോലിസിന്റെ വലയിലായത്. കളമശ്ശേരി എച്ച്എംടി ഭാഗത്തെ വീട്ടില്‍ നിന്നും മോഷണം നടത്തിയതാണ് ബൈക്കെന്ന് ഇയാള്‍ സമ്മതിച്ചായി പോലിസ് പറഞ്ഞു. നിരവധി പിടിച്ചുപറിക്കേസുകളിലും കഞ്ചാവ് കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ബൈക്കില്‍ ചുറ്റിത്തിരിഞ്ഞ് കഞ്ചാവ് വില്‍പ്പന പതിവാക്കിയ തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാല പുളിക്കല്‍വീട്ടില്‍ ഉച്ചാണ്ടി എന്ന് വിളിക്കുന്ന കിരണ്‍ (23)ആണ് ആലുവായില്‍ പോലിസ് പിടിയിലായത്. ഏറെ നാളായി ആലുവ മേഖലയില്‍ ബൈക്കില്‍ കറങ്ങി നടന്ന് യുവാക്കള്‍ക്കിടയില്‍ ഇയാളാണ് വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തിവന്നിരുന്നതെന്ന് പോലിസ് അറിയിച്ചു. വര്‍ഷങ്ങളായി ഇയാള്‍ കുന്നത്തേരിയിലാണ് വാടകയ്്ക്ക് താമസിച്ച് വരുന്നത്.മൊബൈല്‍ മോഷണം പതിവാക്കിയ അന്യസംസ്ഥാനക്കാരനേയും പോലിസ് ഓണനാളില്‍ പിടികൂടി. അസം സ്വദേശി ജോതിസ്ഡാങ്ക് ആണ് പിടിയിലായത്. എറണാകുളത്തെ സ്വകാര്യ ഹോട്ടലിലെ തൊഴിലാളികളുടെ വില കൂടിയ മൊബൈല്‍ ഫോണുകളാണ് ഇയാള്‍ മോഷ്ടിച്ച ശേഷം സ്ഥലം വിട്ടത്. പോലിസ് പരിശോധനയില്‍ ആലുവ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. ഇത്തരത്തിലുള്ള നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ്് പറഞ്ഞു. ആലുവ പ്രിന്‍സിപ്പല്‍ എസ്‌ഐ ഫൈസല്‍, എസ്‌ഐ അബ്ദുല്‍ ഖാദര്‍, എഎസ്‌ഐ ബിനോയ്, സിപിഒമാരായ നവാസ്, ഷെമീര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss