|    Jun 29 Thu, 2017 7:33 pm
FLASH NEWS

വിവിധ കേസുകളില്‍ പ്രതികളായ മോഷ്ടാക്കള്‍ പിടിയില്‍

Published : 29th October 2016 | Posted By: SMR

അരൂര്‍(ആലപ്പുഴ): വിവിധ കേസുകളില്‍ പ്രതികളായ രണ്ട് മോഷ്ടാക്കള്‍ പോലിസ് പിടിയില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ നല്ലളം പടമുറ്റം പറമ്പ് വീട്ടില്‍ നിസ്സാം എന്ന് വിളിക്കുന്ന നിസ്സാമുദ്ദീന്‍ (36), തിരുവനന്തപുരം കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ പഞ്ചായത്തില്‍ കൊച്ചുപ്ലാവില വീട്ടില്‍ ലാല്‍ (25) എന്നിവരെയാണ് കുത്തിയതോട് സിഐ കെ മനോജും സംഘവും ചേര്‍ന്ന് പിടികൂടിയത്. കൊലപാതകം, കൊലപാതക ശ്രമം, പിടിച്ചുപറി, മോഷണം ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതികളാണിവര്‍. കേരളത്തിന്റെ വിവിധ സ്‌റ്റേഷനുകളില്‍ നിസാമുദ്ദീന്റെ പേരിലെ എട്ടും ലാലിന്റെ പേരിലെ നാലും കേസുകളില്‍ ശക്ഷിക്കപ്പെട്ടിട്ടുണ്ട്. കുത്തിയതോട് സിഐയും സംഘത്തിന്റെ രാത്രികാല പ്രടോളിങിനിടെ എരമല്ലൂര്‍ കവലക്കു വടക്കുവശം വച്ചാണ് ഇവരെ പിടികൂടിയത്. താഴ് മുറിക്കുന്നതിനുള്ള ബ്ലേഡ് ഇവരില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. എഎസ്‌ഐ പി വി ഉദയന്‍, പോലിസ് ഓഫിസര്‍മാരായ സന്തോഷ്, ബിജു എം പി, ടി കെ അനീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക