|    Jun 29 Thu, 2017 7:45 am
FLASH NEWS

വിവിധ കേസുകളില്‍ പ്രതികളായ മോഷ്ടാക്കള്‍ പിടിയില്‍

Published : 29th October 2016 | Posted By: SMR

അരൂര്‍: വിവിധ കേസുകളില്‍ പ്രതികളായ രണ്ടു മോഷ്ടാക്കള്‍ പിടിയില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ നല്ലളം പടമുറ്റം പറമ്പ് നിസാം എന്നു വിളിക്കുന്ന നിസ്സാമുദ്ദീന്‍ (36), തിരുവനന്തപുരം കിളിമാനൂര്‍ പഴയ കുന്നുമ്മേല്‍ പഞ്ചായ—ത്തില്‍ കൊച്ചുപ്ലാവില വീട്ടില്‍ ലാല്‍ (25) എന്നിവരാണ് ആലപ്പുഴയില്‍ പിടിയിലായത്.  കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, മോഷണം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതികളാണിവര്‍.കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിസാമുദ്ദീന്റെ പേരിലെ എട്ടും ലാലിന്റെ പേരില്‍ നാലും കേസുകളില്‍ ഇവര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ആലപ്പുഴ കുത്തിയതോട് സിഐയും സംഘവും നടത്തിയ രാത്രികാല പട്രോളിങിനിടെ എരമല്ലൂര്‍ കവലയ്ക്കു സമീപമാണ് ഇവര്‍ പിടിയിലായത്. പൂട്ട് മുറിക്കുന്നതിനുള്ള ബ്ലേഡ് ഇവരില്‍ നിന്ന് കണ്ടെടുത്തു.ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക