|    Dec 14 Thu, 2017 4:01 am
FLASH NEWS

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കുസാറ്റ് ആസ്ഥാനത്തേക്ക് കെഎസ്‌യു, എംഎസ്എഫ് മാര്‍ച്ച്

Published : 14th July 2017 | Posted By: fsq

 

കളമശ്ശേരി: ഹോസ്റ്റല്‍ അനുവദിക്കുന്നതിന് വ്യക്തമായ മാര്‍ഗരേഖ തയ്യാറാക്കണമെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കായി പുതിയ ഹോസ്റ്റല്‍ നിര്‍മിക്കണമെന്നും തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെഎസ്‌യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ കൊച്ചി സര്‍വകശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. സര്‍വകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിന് മുന്നില്‍ മാര്‍ച്ച് പോലിസ് തടഞ്ഞു.കെപിസിസി സെക്രട്ടറി അഡ്വ.ബി എ അബ്ദുള്‍ മുത്തലിബ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സര്‍വകശാല വിദ്യാര്‍ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ അധികൃതരുടെ വിദ്യാര്‍ഥി വിരുദ്ധ നിലപാടിനെതിരായ സമരം ഐക്യജനാധിപത്യ മുന്നണി ഏറ്റെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്‌യു യൂനിറ്റ് പ്രസിഡന്റ് എം റഹ്മത്തുള്ള അധ്യക്ഷനായി. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍, എംഎസ്എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ടി എ അബ്ദുള്‍ സലാം, കെഎസ്‌യു ജില്ലാ സെക്രട്ടറിമാരായ കെ എം അനസ്, സഫല്‍ സംസാരിച്ചു.തുടര്‍ന്ന് വൈസ് ചാന്‍സലറുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു. യൂത്ത് കോണ്‍ഗ്രസ്സ്, കെഎസ്‌യു, എംഎസ്എഫ് നേതാക്കളായ എ കെ നിഷാദ്, നൗഫല്‍ കയന്റിക്കര, സിജിമോള്‍ കെരീം, ദിനില്‍ രാജ്, റസീഫ് അടമ്പയില്‍, സിദ്ധാര്‍ത്ഥ് നായര്‍, സുഹൈല്‍ സലീം ഷഹബാസ്, ഷമീല്‍ ,സുഷാന്ത് ഷാജി എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക