|    Jun 20 Wed, 2018 11:05 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവാഹ സംഘത്തെ കൊള്ളയടിച്ചു; വധു വെടിയേറ്റ് മരിച്ചു

Published : 29th April 2018 | Posted By: kasim kzm

മുസഫര്‍നഗര്‍ (യുപി): മീറത്ത് ജില്ലയിലെ ഡല്‍ഹി-ഡെറാഡൂണ്‍ ദേശീയപാതയില്‍ വിവാഹ സംഘത്തെ തടഞ്ഞുനിര്‍ത്തി കൊള്ളസംഘം വധുവിനെ വെടിവച്ചു കൊന്നു. ലക്ഷക്കണക്കിനു രൂപയുടെ സ്വര്‍ണവും പണവും കവര്‍ന്നിട്ടുണ്ട്. മത്തോര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവമെന്നു പോലിസ് പറഞ്ഞു.
ആക്രമണത്തില്‍ വരനും മറ്റു നാലുപേര്‍ക്കും പരിക്കേറ്റു. ഗാസിയാബാദ് ജില്ലയില്‍ നിന്നു വിവാഹച്ചടങ്ങ് കഴിഞ്ഞ് തിരിച്ചുവരുന്ന സംഘമാണ് ആക്രമണത്തിനിരയായത്. അക്രമികളെ ചെറുത്ത വധുവായ ഫര്‍ഹാനയ്ക്ക് വെടിയേല്‍ക്കുകയായിരുന്നുവെന്ന് എസ്എസ്പി മഞ്ജില്‍ സെയ്‌നി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss