|    Oct 16 Tue, 2018 3:01 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവാഹ വേദിയില്‍ കാമുകി തോക്കു ചൂണ്ടി വരനെ തട്ടിക്കൊണ്ടുപോയി

Published : 18th May 2017 | Posted By: fsq

 

ബുന്ദേല്‍ഖണ്ഡ്: തോക്കുമായി വിവാഹ വേദിയിലെത്തിയ കാമുകി വരനെ തട്ടിക്കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. അശോക് യാദവ് എന്ന യുവാവിനെയാണ് മറ്റ് ചിലരുടെ സഹായത്തോടെ 25കാരി തട്ടിക്കൊണ്ടുപോയത്. ഭാരതി യാദവ് എന്ന യുവതിയുമായി വിവാഹം നടക്കുന്നതിനിടയിലായിരുന്നു കാമുകിയുടെ നടപടി. ഇയാള്‍ തന്നെ സ്‌നേഹിച്ചതാണെന്നും ഇപ്പോള്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്നും വരന്റെ തലയ്ക്ക് തോക്കു ചൂണ്ടി യുവതി പറഞ്ഞു. കാമുകിയെ അശോക് യാദവ് രഹസ്യമായി വിവാഹം ചെയ്തിരുന്നുവെന്നും പറയപ്പെടുന്നു. വീട്ടുകാര്‍ നിര്‍ബന്ധിച്ചതിനാല്‍ മറ്റൊരു വിവാഹത്തിന് ഇയാള്‍ സമ്മതിക്കുകയായിരുന്നുവെന്നും പറയുന്നു.വരനെ തട്ടിക്കൊണ്ടുപോയതിനെതിരേ വധുവിന്റെ കുടുംബം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss