|    Oct 22 Sun, 2017 9:13 pm
FLASH NEWS

വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍

Published : 5th December 2015 | Posted By: SMR

പുതുക്കാട്: വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ ലൈംഗീകമായി പീഡിപ്പിച്ച യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. വരന്തരപ്പിള്ളി കുന്നത്തുപ്പാടം പണിക്കവളപ്പില്‍ രാഹുല്‍(24)നെയാണ് അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷമായി പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പല സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചിരുന്നു. പ്രതി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണെന്നറിഞ്ഞ പെണ്‍കുട്ടി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. സ്വകാര്യ ബസ്സിലെ ഡ്രൈവറായ പ്രതിയെ കഴിഞ്ഞ ദിവസം രാത്രി വരന്തരപ്പിള്ളിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പുതുക്കാട് സിഐ എന്‍ മുരളീധരന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക