|    Jan 21 Sat, 2017 5:38 am
FLASH NEWS

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച പട്ടാള ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

Published : 5th August 2016 | Posted By: SMR

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ലക്ഷദ്വീപ് സ്വദേശിനിയായ യുവതിയെ ലോഡ്ജില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ച  പട്ടാള ഉദ്യോഗസ്ഥരെ പോലിസ് അറസ്റ്റു ചെയ്തു. പട്ടാള ഉദ്യോഗസ്ഥരായ മുഹമ്മദ് സലിം(28), മുഹമ്മദ് മിസ്ബാഹ്(28), അര്‍ധസൈനികനായ ഇഖ്ബാല്‍ ഹുസയ്ന്‍(25) എന്നിവരെയാണ് യുവതിയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലിസ് പിടികൂടിയത്. ഇവര്‍ മൂവരും ലക്ഷദ്വീപ് സ്വദേശികളാണ്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹെല്‍പ്പറായി ജോലി ചെയ്യുന്ന യുവതിയെ മുഹമ്മദ് സലിം വിവാഹ വാഗ്ദാനം നല്‍കി കഴിഞ്ഞ ജനുവരിയിലും ലോഡ്ജില്‍ വിളിച്ചുവരുത്തി മാനഭംഗപ്പെടുത്തിയിരുന്നു. തുടര്‍ന്ന് യുവതിയുടെ നഗ്‌നചിത്രങ്ങളും മൊബൈലില്‍ പകര്‍ത്തി. യുവതിക്ക് സലിമിനെ കുട്ടിക്കാലം മുതല്‍ അറിയാമായിരുന്നെന്നും പരാതിയില്‍ പറയുന്നു.
പഴയ സൗഹൃദത്തെ തുടര്‍ന്നാണ് യുവതി ലോഡ്ജില്‍ എത്തിയത്. എന്നാല്‍ സലിം യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. അന്ന് മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പിന്നീട് ഇയാള്‍ മിസ്ബാഹിനും ഇഖ്ബാലിനും കൈമാറി.
കഴിഞ്ഞ തിങ്കളാഴ്ച സലിം ഇക്കാര്യങ്ങള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി യുവതിയെ ലോഡ്ജിലേക്ക് വീണ്ടും വിളിച്ചുവരുത്തി. തുടര്‍ന്ന് യുവതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം സുഹൃത്തായ ഇഖ്ബാലിനെ മുറിയിലേക്ക് അയച്ചു. മുറിയിലെത്തിയ ഇഖ്മാല്‍ യുവതിയെ അവരുടെ നഗ്‌നചിത്രങ്ങള്‍ കാണിച്ചു മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
പിറ്റേദിവസം മിസ്ബാഹും യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സലിം രണ്ടു സുഹൃത്തുക്കള്‍ക്കു കൂടി നഗ്‌നചിത്രങ്ങള്‍ അയച്ചതായി സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലിസ് അധികൃതര്‍ അറിയിച്ചു. പിടിയിലായ മൂന്നുപേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക