|    Oct 20 Sat, 2018 5:48 pm
FLASH NEWS

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവം: കണ്ണൂര്‍ സ്വദേശി പിടിയില്‍

Published : 24th May 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിയെ ബത്തേരി പോലിസ് കസ്റ്റഡിയിലെടുത്തു. അഴിയൂര്‍ ചുങ്കം അശ്വതി നിവാസില്‍ കാന്തീഷി(ഫൈസല്‍-36) നെയാണ് കസ്റ്റഡിയിലെടുത്തത്. പൂമല സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഭര്‍ത്താവുമായി അകന്നുകഴിയുന്ന യുവതി സുല്‍ത്താന്‍ ബത്തേരി ടൗണിലെ ഒരു വ്യാപാര സ്ഥാനപത്തില്‍ ജോലി ചെയ്ത് വരുന്നതിനിടെയാണ് സ്വകാര്യ കമ്പനിയുടെ കളക്ഷന്‍ ഏജന്റായ കാന്തീഷുമായി അടുപ്പത്തിലായത്. ഈ ബന്ധം മുതലെടുത്ത പ്രതി യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും അവരുടെ രണ്ടര പവന്റെ മാലയും 9000രൂപയും കൈക്കലാക്കുകയുമായിരുന്നു. ഒടുവില്‍ ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്തിരിഞ്ഞതോടെയാണ് യുവതി ഇന്നലെ സുല്‍ത്താന്‍ ബത്തേരി പോലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വൈകിട്ടോടെ സുല്‍ത്താന്‍ ബത്തേരി ടൗണില്‍ നിന്നും എസ്.ഐ ബിജു ആന്റണിയും സംഘവും പ്രതിയെ പിടികൂടുകയായിരുന്നു. കണ്ണൂരില്‍ ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നാണ് പോലിസിന് നല്‍കിയ മൊഴി. മീനങ്ങാടി കൃഷ്ണഗിരി സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. ഈ പെണ്‍കുട്ടി ഗര്‍ഭിണിയാണ്. സുല്‍ത്താന്‍ ബത്തേരി സി ഐ എം.ഡി സുനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയതിന് ശേഷം കോടതിയില്‍ ഹാജരാക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss