|    Nov 23 Thu, 2017 4:30 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് അറസ്റ്റില്‍

Published : 2nd August 2017 | Posted By: fsq

 

കുന്നംകുളം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണവും സ്വര്‍ണവും തട്ടിയെടുക്കുകുയും ചെയ്ത കേസില്‍ കാസര്‍കോട് സ്വദേശിയായ യുവാവിനെ കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ചെറുവത്തൂരിനടുത്തുള്ള കയ്യൂര്‍ ക്ലായിക്കോട് മട്ടക്ക് വീട്ടില്‍ ബൈജു(28)വാണ് പിടിയിലായത്. വിവാഹവാഗ്ദാനം നല്‍കി  പീഡിപ്പിക്കുകയും മൂന്ന് ലക്ഷം രൂപയും രണ്ടേകാല്‍ പവന്റെ സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. കുന്നംകുളം റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റില്‍ മാനേജരായി ജോലി ചെയ്യുകയായിരുന്ന ബൈജു ഇവിടത്തെ ജീവനക്കാരിയായ പെരുമ്പിലാവ് സ്വദേശിനിയുമായി പ്രണയത്തിലാവുകയായിരുന്നു.  വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്നു. ബൈജു വിവാഹം ചെയ്യാമെന്ന് ഉറപ്പുനല്‍കിയതിനാല്‍ വിവാഹ മോചനത്തിന് ഹരജി നല്‍കുകയും ചെയ്തു. യുവതിയുടെ വീട്ടുകാരുടെ അറിവോടെ ഇയാള്‍ യുവതിക്കൊപ്പം താമസമാക്കുകയും, യുവതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകുയും ചെയ്തതായി പരാതിയില്‍ പറയുന്നു. പ്രതിയെ കഴിഞ്ഞദിവസം ചെറുവത്തൂരിലെ ഭാര്യാവീട്ടില്‍നിന്നാണ് പോലിസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക