|    Feb 23 Fri, 2018 8:08 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവാഹ വാഗ്ദാനം നല്‍കിയുള്ള ലൈംഗികബന്ധം ബലാല്‍സംഗമല്ല

Published : 22nd January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: വിവാഹ വാഗ്ദാനം നല്‍കി കാമുകന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാല്‍സംഗമായി കാണാനാവില്ലെന്നും വിദ്യാഭ്യാസവും വിവരവുമുള്ള യുവതികള്‍ വിവാഹത്തിനു മുമ്പ് കാമുകനുമായി ഉഭയസമ്മതത്തോടെ നടന്ന ലൈംഗികബന്ധത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണമെന്നും ബോംബെ ഹൈക്കോടതി. കാമുകന്‍ വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ 21കാരന് മുന്‍കൂര്‍ജാമ്യം അനുവദിച്ച് ജസ്റ്റിസ് മൃദുല ഭട്കര്‍ ആണ് ഇങ്ങനെ നിരീക്ഷിച്ചത്. ഇനി ലൈംഗികബന്ധത്തിനായി വഞ്ചനയിലൂടെയാണു സമ്മതം വാങ്ങിച്ചതെങ്കിലും ആ ബന്ധം ഉഭയസമ്മതത്തോടെയാണു നടക്കുന്നത്. പരാതിക്കാരി സ്വന്തം ഇഷ്ടത്തോടെയാണ് കാമുകനു വഴങ്ങിയതെന്നു പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാണെന്ന് അഭിപ്രായപ്പെട്ട കോടതി, വിവാഹ വാഗ്ദാനം നല്‍കിയെന്നത് ഇത്തരം സംഭവങ്ങള്‍ക്കു കാരണമായി എന്നു പറയാന്‍ കഴിയില്ലെന്നും നിരീക്ഷിച്ചു. സമൂഹം കുറേ മാറിയിട്ടുണ്ടെങ്കിലും ധാര്‍മികത സംബന്ധിച്ച തെറ്റായ കാഴ്ചപ്പാടുകള്‍ അവരിപ്പോഴും വച്ചുപുലര്‍ത്തുന്നുണ്ട്. എങ്കിലും ഇന്നു വ്യത്യസ്തരീതിയില്‍ യുവാക്കള്‍ ഇടപഴകിവരുന്നുണ്ട്. ലൈംഗികതയുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് അവര്‍ ബോധവാന്‍മാരുമാണ്. സമൂഹം മാറാനും സ്വയം സ്വതന്ത്രാരാവാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ലൈംഗിക സദാരാചരവുമായി ബന്ധപ്പെട്ട മാറാപ്പുകള്‍ ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. വിവാഹപൂര്‍വ ലൈംഗികബന്ധം വലിയ തെറ്റായിട്ടാണ് സമൂഹം കാണുന്നത്. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുമായി സ്‌ഹേത്തിലാവുന്നതു സാധാരണയാണ്. ഇത്തരം ഘട്ടത്തില്‍ കാമുകനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് തങ്ങളാണ്. എന്നിട്ടും തന്റെ തീരുമാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അവര്‍ മടിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ കോടതി, പ്രണയബന്ധം അവസാനിച്ചതിനുശേഷം ബലാല്‍സംഗ ആരോപണം ഉന്നയിച്ചു പരാതി ഉയരുന്നത് കൂടിവരികയാണെന്നും വ്യക്തമാക്കി. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാവുകയും വിദ്യാഭ്യാസം നേടുകയും ചെയ്യുമ്പോള്‍ വിവാഹപൂര്‍വ ലൈംഗികബന്ധത്തിന്റെ അനന്തരഫലങ്ങളെ കുറിച്ച് തീര്‍ച്ചയായും അറിഞ്ഞിരിക്കും. എന്നിരിക്കെ, കാമുകന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറിയ ശേഷം ബലാല്‍സംഗ ആരോപണം ഉന്നയിച്ചുകരയുകയല്ല വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ ചെയ്യേണ്ടതെന്നും കോടതി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss