|    Apr 27 Thu, 2017 8:43 am
FLASH NEWS

വിവാഹ വാഗ്ദാനംനല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി

Published : 7th November 2016 | Posted By: SMR

മലപ്പുറം: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ദലിത് യുവതിയെ ഗര്‍ഭിണിയാക്കിയതായി പരാതി.
കാഞ്ഞിരത്താണി സ്വദേശിനിയായ യുവതിയാണ് ചങ്ങരംകുളം പോലിസില്‍ പരാതി നല്‍കിയിട്ടുള്ളത്. തന്നെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്‍കി ചങ്ങരംകുളം ആലങ്കോട് സ്വദേശിയായ സി വി സുലൈമാന്‍ എന്നയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
യുവതി കഴിഞ്ഞ ദിവസമാണ് പ്രസവിച്ചത്. ഇതു സംബന്ധിച്ച് യുവതി ചാലിശ്ശേരി പോലിസിനു പരാതി നല്‍കി. ചാലിശ്ശേരി പോലിസ് ആരോപണ വിധേയനായ യുവാവിന്റെ താമസ പരിധിയിലുള്ള ചങ്ങരംകുളം പോലിസിനു കൈമാറുകയായിരുന്നു.
സംഭവം സംബന്ധിച്ച് തിരൂര്‍ ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചതായി ചങ്ങരംകുളം പോലിസ് പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day