|    May 23 Tue, 2017 3:02 am
FLASH NEWS

വിവാഹ ദിവസത്തിന്റെ ഓര്‍മ്മയ്ക്കായി ഫലവൃക്ഷത്തൈ നട്ടുകൊണ്ട് ഗൃഹപ്രവേശനം

Published : 13th July 2016 | Posted By: SMR

ശാസ്താംകോട്ട: വിവാഹ ദിവസത്തിന്റെ ഓര്‍മ്മയ്ക്കായി വീട്ടുമുറ്റത്ത് ഫലവൃക്ഷത്തൈ നട്ടുകൊണ്ട് ഗൃഹപ്രവേശനം. ശൂരനാട് തെക്ക് വിശാഖം വീട്ടില്‍ പി സോമരാജന്റെ മകനായ ഡോ. സുജിത്തും കൊല്ലം തേവള്ളി ഭദ്രദീപത്തില്‍ പരേതനായ രാമഭദ്രനുണ്ണിത്താന്റെ മകളുമായ ഡോ. ശ്രീദേവിയും ആണ് വിവാഹജീവിതത്തില്‍ വേറിട്ട ഗൃഹപ്രവേശനം നടത്തിയത്. വീട്ടുമുറ്റത്ത് നടുവാനുള്ള വൃക്ഷത്തൈ നല്‍കിയത് കുന്നത്തൂര്‍ പരിസ്ഥിതി സംരക്ഷണ സമിതി പ്രവര്‍ത്തകരാണ്. സമിതിയുടെ ശൂരനാട് തെക്ക് യുനിറ്റ് ചെയര്‍മാന്‍ കൂടിയാണ് പോലിസ് സബ് ഇന്‍സ്‌പെക്ടറായി വിരമിച്ച സോമരാജന്‍ നായര്‍. വീട്ടുമുറ്റത്ത് പരിസ്ഥിതി പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ അഡ്വ. കെ സോമപ്രസാദ് എംപി ദമ്പതികള്‍ക്ക് വൃക്ഷത്തൈ കൈമാറി. സമൂഹത്തിന്റെ ആരോഗ്യ പരിപാലനത്തോടൊപ്പം ജീവിതത്തിലുട നീളം പ്രകൃതിയെയും സംരക്ഷിക്കുവാനാണ് ദമ്പതിമാരുടെ തീരുമാനം. ചടങ്ങില്‍ സമിതി പ്രവര്‍ത്തകരായ കെ വി രാമാനുജന്‍ തമ്പി, എല്‍ സുഗതന്‍, ശൂരനാട് രാധാകൃഷ്ണന്‍, സമദ് ശൂരനാട്, രേണു എസ് കുമാര്‍, ഐ ബേബി,ശാസ്താംകോട്ട ഭാസ് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day