|    Aug 20 Mon, 2018 4:21 pm
FLASH NEWS

വിവാഹ തട്ടിപ്പ്: യുവാവ് പിടിയില്‍

Published : 9th June 2017 | Posted By: fsq

 

തിരൂര്‍: വിവാഹതട്ടിപ്പ് പതിവാക്കിയ യുവാവിനെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി.  തിരൂര്‍ മാവുംകുന്ന് സ്വദേശി മുഹമ്മദ് ആഷിഖി (38)നെയാണ് പിടികൂടിയത്. പോലിസിനെ കണ്ടു ഭയന്നോടിയ പ്രതിയെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തിരൂരിലെയും പരിസര പ്രദേശങ്ങളിലെയും ചില വീടുകളില്‍ നിത്യസന്ദര്‍ശകനായ ആഷിഖ് വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയുടെ കല്യാണത്തിനു തടസ്സമായതോടെയാണ് ഇയാള്‍ക്കായി നാട്ടൂകാര്‍ കെണിയൊരുക്കിയത്. വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുടെ പ്രതിശുത വരനെ പ്രതി ദൂതന്‍ വഴി കണ്ട് വിദേശത്തുവച്ച് വിവാഹം മുടക്കാന്‍ ശ്രമിക്കുകയായിരുന്നു. വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയുമായി പ്രതി പ്രണയത്തിലാണെന്ന് അറിയിച്ച് പെണ്‍കുട്ടിയുടെ ഫോട്ടോ കാണിച്ചുകൊടുത്തു വിശ്വാസിപ്പിക്കുകയുമായിരുന്നു. ഇതില്‍ അമര്‍ഷത്തിലായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്ത്രപരമായി ഇയാളെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ആഷിക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. മാനഹാനിപ്പെടുത്തിയതിനും ഭീഷണിപ്പെടുത്തിയതിനും ഇയാള്‍ക്കെതിരേ കേസെടുത്തതായി എസ്‌ഐ സുമേഷ് സുധാകരന്‍ പറഞ്ഞു. തിരൂര്‍, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ഇയാള്‍ നാലു വിവാഹം ചെയ്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. ഈ വിവാഹങ്ങളിലായി 12 മക്കളുമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss