|    Jan 21 Sat, 2017 3:29 am
FLASH NEWS

വിവാഹ ഘോഷയാത്രയ്ക്കിടെ ചാനല്‍ ലേഖികയ്ക്ക് നേരെ ആക്രമണം

Published : 18th July 2016 | Posted By: SMR

തിരൂര്‍: ഗതാഗതം സ്തംഭിപ്പിച്ചത് ചോദ്യം ചെയ്ത ചാനല്‍ ലേഖികയ്ക്ക് നേരെ വിവാഹഘോഷ യാത്രാ സംഘത്തിന്റെ ആക്രമണം. ബിപി അങ്ങാടി കട്ടച്ചിറ റോഡില്‍ ഞായറാഴ്ച വൈകീട്ട് നാലരയോടെ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപോര്‍ട്ടര്‍ വി ഷബ്‌നയും സംഘവുമാണ് ആക്രമണത്തിനിരയായത്.
നൂറു കണക്കിന് ആളുകള്‍ നോക്കിനില്‍ക്കെ നടുറോഡിലായിരുന്നു വിവാഹസംഘത്തില്‍പെട്ടവരുടെ അഴിഞ്ഞാട്ടം. ഷബ്‌നയെ തെറിവാക്കുകളോടെ നേരിട്ട സംഘം കൈ പിടിച്ച് തിരിക്കുകയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ ഘോഷയാത്ര പകര്‍ത്തിയ ക്യാമറാമാന്‍ വിജേഷിനെയും സംഘം നേരിട്ടു. ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാതെ വിട്ടയക്കില്ലെന്ന് പറഞ്ഞ് വിജേഷിനെ വളഞ്ഞ ഇവര്‍ ക്യാമറ തട്ടിപ്പറിക്കാനും ശ്രമിച്ചു. പിടിവലിയില്‍ ക്യാമറക്ക് കേടുപറ്റി.
ഏഷ്യാനെറ്റ് ഡ്രൈവര്‍ പൂക്കയില്‍ സ്വദേശി ഇബ്രാഹിംകുട്ടിയെ ഭീഷണിപ്പെടുത്തുകയുമുണ്ടായി. കട്ടച്ചിറ റോഡിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹത്തിനൊടുവില്‍ വധൂവരന്‍മാരെ ആനയിച്ച് ഘോഷയാത്ര നടത്തുന്നതിനിടെയായിരുന്നു സംഭവം. വഴി മുടക്കിയും ആഭാസനൃത്തങ്ങളോടെയും സംഘം നീങ്ങിയതോടെ കട്ടച്ചിറ റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
കട്ടച്ചിറ റോഡിലൂടെ തിരൂരിലേക്ക് പോവാനെത്തിയ വാഹനങ്ങളാണ് ഘോഷയാത്ര സൃഷ്ടിച്ച കുരുക്കില്‍ കുടുങ്ങിയത്. സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി തിരൂര്‍ എസ്‌ഐ കെ ആര്‍ രഞ്ജിത് അറിയിച്ചു. പത്തോളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 330 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക