|    Nov 19 Mon, 2018 12:16 am
FLASH NEWS
Home   >  National   >  

വിവാഹേതര ബന്ധം: പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഏകപക്ഷീയമെന്ന് സുപ്രീംകോടതി

Published : 2nd August 2018 | Posted By: G.A.G

ന്യൂഡല്‍ഹി: വിവഹേതര ബന്ധം സംബന്ധിച്ച ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പ് വിവേചനപരമെന്ന് സുപ്രീംകോടതി. പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്നത് ഏകപക്ഷീയമാണെന്നും സ്ത്രീയെ ഇരയായി കാണുന്നതില്‍ യുക്തി ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മലയാളിയായ ജോസഫ് ഷൈന്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. കോടതിയുടെ നിരീക്ഷണം. 497ാം വകുപ്പ് വിവേചനപരമാണെന്നും സ്ത്രീയെ കൂടി കുറ്റക്കാരിയായി കണക്കാക്കണമെന്നുമാണ് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്.
ദാമ്പത്യബന്ധം നിലനിര്‍ത്തുന്നതില്‍ പുരുഷനും സ്ത്രീക്കും തുല്യ ഉത്തരാവാദിത്വമുണ്ടെന്നും ഭര്‍ത്താവിന്റെ സമ്മതത്തോടെ ഒരു സ്ത്രീക്ക് വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പടാനാകുമെന്ന് നിയമത്തിലുള്ളത് അത്ഭുതപ്പെടുത്തുന്നതാണ്. സ്ത്രീ പുരുഷന്റെ സ്വത്താണോയെന്നും കോടതി ചോദിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss