|    Nov 13 Tue, 2018 3:43 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

വിവാഹിതയാവാത്ത പങ്കാളിക്കും ജീവനാംശത്തിന് അര്‍ഹത

Published : 2nd November 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: നിയമപ്രകാരം വിവാഹിതയാവാത്ത പങ്കാളിക്കും ജീവനാംശം തേടാന്‍ കഴിയുമെന്ന് സുപ്രിംകോടതി. ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കുന്ന 2005ലെ നിയമത്തിലെ വ്യവസ്ഥയനുസരിച്ച് നിയമപ്രകാരം വിവാഹിതയാവാതെ ലിവിങ് ടുഗദറായി ജീവിച്ച പങ്കാളിക്കും ജീവനാംശം തേടാന്‍ സാധിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ ഉദയ് ഉമേഷ് ലളിത്, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്.
നിയമപ്രകാരം വിവാഹിതയാവാതെ ഒരുമിച്ചുതാമസിച്ച യുവതിക്ക് ക്രിമിനല്‍ നടപടിക്രമത്തിലെ (സിആര്‍പിസി) സെക്ഷന്‍ 125 പ്രകാരം ജീവനാംശം അനുവദിക്കാനാവില്ലെന്ന ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേ ലലിത ടോപ്പോ എന്ന യുവതി നല്‍കിയ ഹരജി പരിഗണിച്ചാണ് സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss