|    Aug 20 Mon, 2018 6:45 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവാഹിതയായ സ്ത്രീയെ ഭീഷണിപ്പെടുത്തി മാനഭംഗം; ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജന്‍ ഗൊഹൈനെതിരേ കേസ്

Published : 12th August 2018 | Posted By: kasim kzm

ഗുവാഹത്തി: 24കാരിയും വിവാഹിതയുമായ സ്ത്രീയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തിയതിനു മുതിര്‍ന്ന ബിജെപി നേതാവും റെയില്‍വേ സഹമന്ത്രിയുമായ രാജന്‍ ഗൊഹൈനെതിരേ പോലിസ് കേസെടുത്തു. ഒരാഴ്ച മുമ്പ് അസം പോലിസാണ് മാനഭംഗത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത്.
യുവതിയുടെ പരാതി പ്രകാരം കേസെടുത്തതിനു പിന്നാലെ, തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് മന്ത്രിയും കേസ് ഫയല്‍ ചെയ്തു. യുവതിക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരേയാണ് മന്ത്രിയുടെ പരാതി. ഇതിനു പിന്നാലെ മന്ത്രിക്കെതിരായ കേസ് യുവതിയും കുടുംബവും പിന്‍വലിച്ചതായി മന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ അവകാശപ്പെട്ടു.
കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സമീപിച്ചിരുന്നതായി കേസ് രജിസ്റ്റര്‍ ചെയ്ത നാഗാവ് സ്‌റ്റേഷനിലെ പോലിസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, കേസ് ഇപ്പോഴും നിലവിലുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നാഗാവ് സ്‌റ്റേഷനിലെ ഓഫിസര്‍ ഇന്‍ചാര്‍ജ് അനന്ത് ദാസ് വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss