|    Dec 19 Wed, 2018 4:54 am
FLASH NEWS
Home   >  National   >  

വിവാഹാഭ്യാര്‍ത്ഥന നിരസിച്ചാല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വരുമെന്ന് ബിജെപി എംഎല്‍എ

Published : 4th September 2018 | Posted By: afsal ph

വിവാഹാഭ്യാര്‍ത്ഥന നിരസിച്ചാല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വരുമെന്ന് പറഞ്ഞ ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍. മഹാരാഷ്ട്ര ഘട്‌കോപറില്‍ നിന്നുള്ളബിജെപി എംഎല്‍എ രാം കദമാണ് പൊതുപരിപാടിയില്‍ വിവാദ പരാമര്‍ശം നടത്തിയത്.
‘നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തി, അവളത് നിരസിച്ചു എന്നതാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍ ഞാനുണ്ട് നിങ്ങളെ സഹായിക്കാന്‍. നിങ്ങളുടെ മാതാപിതാക്കള്‍ക്കും ആ കുട്ടിയെ ഇഷ്ടമാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്കായി ഞാന്‍ ആ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരും. വിവാദ പരാമര്‍ശം നടത്തിയ എംഎല്‍എ തന്റെ ഫോണ്‍ നമ്പറും യുവാക്കള്‍ക്ക് നല്‍കി. ആവശ്യമുള്ളപ്പോള്‍ വിളിക്കൂ’ എന്ന് പറഞ്ഞുകൊണ്ടാണ് എംഎല്‍എ നമ്പര്‍ നല്‍കിയത്.

ഘട്‌കോപറില്‍ നിന്നുള്ള എംഎല്‍എയാണ് രാം കദം. എംഎല്‍എമാര്‍ പോലും ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ മഹാരാഷ്ട്രയിലെ സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരായിരിക്കുമെന്നാണ് ഉയരുന്ന വിമര്‍ശനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss