|    Jan 20 Sat, 2018 10:27 am
FLASH NEWS
Home   >  National   >  

വിവാഹസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ പ്രധാനമന്ത്രിയ്ക്ക് എങ്ങിനെ പാസ്‌പോര്‍ട് ലഭിച്ചുവെന്ന് യശോദാബെന്‍

Published : 15th February 2016 | Posted By: G.A.G

jesoda

അഹമ്മദാബാദ് : വിവാഹസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ പ്രധാനമന്ത്രിയ്ക്ക് എങ്ങിനെ പാസ്‌പോര്‍ട് ലഭിച്ചുവെന്ന് അറിയാന്‍  നരേന്ദ്രമോഡിയുടെ മുന്‍ഭാര്യ യശോദാബെന്‍ വിവരാവകാശനിയപ്രകാരം അപേക്ഷ നല്‍കി. കഴിഞ്ഞവര്‍ഷം നവംബറില്‍ വിദേശത്തുള്ള ബന്ധുക്കളെ കാണുന്നതിന് പാസ്‌പോര്‍ട്ട്  ലഭിക്കുന്നതിന് യശോദാബെന്‍ നല്‍കിയ അപേക്ഷ അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി നിരസിക്കപ്പെട്ടിരുന്നു. വിവാഹസര്‍ട്ടിഫിക്കറ്റോ സംയുക്ത സത്യവാ്ങ്മൂലമോ ഹാജരാക്കിയാലേ പാസ്‌പോര്‍ട്ട് അനുവദിക്കാനാകൂ എന്നായിരുന്നു പാസ്‌പോര്‍്ട്ട് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടി.

ഈ സാഹചര്യത്തിലാണ് വിവാഹസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ മോഡിക്ക് പാസ്‌പോര്‍ട്ട് ലഭിച്ചതെങ്ങിനെയെന്ന്് വിശദീകരിക്കണമെന്നാവശ്യപ്പെട്ട്് അഹമ്മദാബാദിലെ റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫിസില്‍ യശോദാബെന്‍ വിവരാവകാശപ്രകാരം അപേക്ഷ നല്‍കിയത്്. പ്രധാനമന്ത്രിക്ക്് ലഭിച്ച പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മോഡിക്ക് ആദ്യമായി ലഭിച്ച പാസ്‌പോര്‍ട്ടിന്റെയും അതിന്റെ പുതുക്കിയ പതിപ്പുകളുടെയും ഗുജറാത്ത് മുഖ്യമന്ത്രിയായശേഷം അനുവദിച്ച പാസ്‌പോര്‍ട്ടിന്റെയും പകര്‍പ്പുകളാണ് ആവശ്യപ്പെട്ടിട്ടുള്ളത്്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day