|    Feb 21 Tue, 2017 4:26 am
FLASH NEWS

വിവാഹവാഗ്ദാനം: വിദേശവനിതകളില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍

Published : 24th October 2016 | Posted By: SMR

കോവളം: വിദേശയുവതികളെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് സ്വത്തും പണവും കവര്‍ന്നെടുക്കുന്ന യുവാവ് പിടിയില്‍. വിഴിഞ്ഞം ആവാടുതുറ സൈലന്റ്‌വാലി ഹൗസില്‍ വിവേക്‌നാഥ് (27) ആണ് പിടിയിലായത്.
ആവാടുതുറ ഭാഗത്ത് ഹോംസ്‌റ്റേ നടത്തുന്ന ഇയാള്‍ ഇവിടെ താമസത്തിനെത്തുന്ന വിദേശയുവതികളെ വശീകരിച്ച് വിവാഹ വാഗ്ദാനം നല്‍കും. പൂര്‍ണമായി വലയിലാവുന്ന യുവതികളില്‍നിന്ന് വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് വന്‍തുക തട്ടിയെടുക്കുന്നതാണ് രീതി. ഹോളണ്ട് സ്വദേശികളായ രണ്ട് യുവതികളില്‍ നിന്ന് 11 ലക്ഷം രൂപയും 90,000 രൂപയുടെ സ്വര്‍ണാഭരണങ്ങളും റഷ്യക്കാരായ മൂന്നുപേരില്‍ നിന്ന് 3 ലക്ഷം രൂപയും തട്ടിയെടുത്തു.
തട്ടിപ്പിനിരയായ യുവതികള്‍ പരസ്പരം ചതി മനസ്സിലായതോടെ വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കി പരാതി ഇമെയിലായി സിറ്റി പോലിസ് കമ്മീഷണര്‍ക്ക് അയച്ചു. തുടര്‍ന്ന് കോവളം സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍പോയ വിവേക്‌നാഥിനെ കോവളം എസ്‌ഐ ജി അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതല്‍ വിദേശവനിതകളെ യുവാവ് കബളിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലിസ് അറിയിച്ചു. അന്വേഷണസംഘത്തില്‍ ക്രൈംബ്യൂറോ എസ്‌ഐ എഫ് അജയകുമാര്‍, സിപിഒമാരായ ഷിബു, അജയന്‍ എന്നിവരുമുണ്ടായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 185 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക