|    Jan 22 Sun, 2017 5:56 pm
FLASH NEWS

വിവാഹവാഗ്ദാനം നിരസിച്ച പെണ്‍കുട്ടിയെ യുവാവ് ചുട്ടുകൊന്നു

Published : 2nd June 2016 | Posted By: SMR

ഇസ്‌ലാമാബാദ്: പാകിസ്താനില്‍ വിവാഹവാഗ്ദാനം നിരസിച്ച പെണ്‍കുട്ടിയെ യുവാവ് തീവച്ചു കൊലപ്പെടുത്തി. തലസ്ഥാനം ഇസ്‌ലാമാബാദിനു സമീപമുള്ള ദെവാല്‍ ഗ്രാമത്തിലായിരുന്നു സംഭവം. മരിയ സദാഖത്താണ് (19) ആക്രമണത്തിനിരയായത്. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
മരിയ മുമ്പ് ജോലിചെയ്തിരുന്ന സ്‌കൂളിലെ പ്രിന്‍സിപ്പലും സംഘവുമാണ് ആക്രമണം നടത്തിയതെന്ന് മാതൃസഹോദരന്‍ അബ്ദുല്‍ ബാസിത് പറഞ്ഞു. നേരത്തേ ഇയാളുടെ വിവാഹാലോചന വന്നപ്പോള്‍ അത് മരിയ തിരസ്‌കരിച്ചിരുന്നു. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം മരിയയെ ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് തീവയ്ക്കുകയുമായിരുന്നെന്ന് ബാസിത് അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക