|    Sep 26 Tue, 2017 2:40 pm

വിവാഹവാഗ്ദാനം നല്‍കി പീഡനം; യുവാവ് പിടിയില്‍

Published : 16th November 2016 | Posted By: SMR

ശ്രീകണ്ഠപുരം: പ്രണയംനടിച്ച് വിവാഹവാഗ്ദാനം നല്‍കി 19കാരിയെ പയ്യന്നൂരിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. പഴയങ്ങാടി മൊട്ടാമ്പ്രം കോണ്‍കോഡ് റോഡിന് സമീപം അജയ(35)നെയാണ് ഇന്നലെ രാത്രി തളിപ്പറമ്പില്‍നിന്ന് പോലിസ് അറസ്റ്റ് ചെയ്തത്. പഴയങ്ങാടിയിലെ സ്വകാര്യ നഴ്‌സിങ് കോളജിലെ വാഹനത്തിന്റെ ഡ്രൈവറാണ്. സംഭവത്തെതുടര്‍ന്ന് നാട്ടില്‍നിന്ന് മുങ്ങിയതായിരുന്നു. സ്ഥാപനത്തില്‍ പഠിക്കുന്ന കാലത്താണ് അജയനും ചെമ്പന്‍തൊട്ടി സ്വദേശിനിയും പരിചയപ്പെടുന്നത്. വിവാഹ വാഗ്ദാനം നല്‍കി പയ്യന്നൂരിലെ ലോഡ്ജില്‍ വിളിച്ചുവരുത്തി  പീഡിപ്പിച്ചെന്ന് യുവതി ശ്രീകണ്ഠപുരം പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേസമയം, ഒരാഴ്ച മുമ്പ് യുവാവ് കൊല്ലം സ്വദേശിനിയായ യുവതിയുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടു. യുവാവിനെ പോലിസ് ചോദ്യം ചെയ്തുവരികയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക