|    May 30 Tue, 2017 4:46 am
FLASH NEWS

വിവാഹവാഗ്ദാനം നല്‍കി പീഡനം;കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് പിടിയില്‍

Published : 30th September 2016 | Posted By: Abbasali tf

തൊടുപുഴ: ആദിവാസി വീട്ടമ്മയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും— പീഡിപ്പിച്ച കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് അറസ്റ്റിലായി.തൊടുപുഴ ഉടുമ്പന്നൂര്‍ കുളപ്പാറ നയിനക്കുനേല്‍ ഷമീറിനെ(38) തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.ഭാര്യയും രണ്ടു കുട്ടികളുമുള്ള ഇയാള്‍ കോണ്‍ഗ്രസ് ഉടുമ്പന്നൂര്‍ പഞ്ചായത്ത് കുളപ്പാറ 13ാം വാര്‍ഡ് പ്രസിഡന്റും മണ്ഡലം കമ്മിറ്റിയംഗവുമാണ്. ഭര്‍ത്താവും പത്തു വയസുള്ള മകളുമുള്ള വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.പലഹാരങ്ങള്‍ ഉണ്ടാക്കി കടയില്‍ കൊണ്ടുപോയി വില്‍ക്കുന്നയാളാണ് ഷമീര്‍.പത്തുവര്‍ഷമായി വീട്ടമ്മ ഇയാളുടെ വീട്ടില്‍ പലഹാരം ഉണ്ടാക്കുന്ന തൊഴിലില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു.വിവാഹിതരായി ഒരുമിച്ച് കഴിയാമെന്നു പറഞ്ഞ് രണ്ടുവര്‍ഷം മുന്‍പ് ഷമീര്‍ വീട്ടമ്മയെ പ്രലോഭിപ്പിച്ച് വരുതിയിലാക്കാന്‍ ശ്രമം തുടങ്ങി.എന്നാല്‍, വീട്ടമ്മ ഇയാളില്‍ നിന്ന് ഒഴിഞ്ഞുമാറി. പലഹാര നിര്‍മ്മാണ സ്ഥലത്ത് രാത്രിയും പകലും ജോലിയുണ്ടായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ രാത്രിയില്‍ ജോലിയില്‍ ഏര്‍പെട്ടിരിക്കെ പ്രതി ബലമായി പീഡിപ്പിച്ചു.പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.ഇതിനു ശേഷവും— പലപ്രാവശ്യം പീഡിപ്പിച്ചു. അതിനിടെ, വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ജൂലൈ 28ന് ഷമീര്‍ വീട്ടമ്മയെ നിര്‍ബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി തൊടുപുഴയില്‍ ലോഡ്ജില്‍ മുറിയെടുത്ത് പീഡിപ്പിച്ചു.ഇതിനിടെ ഭാര്യയെ കാണാനില്ലെന്നു പറഞ്ഞ് വീട്ടമ്മയുടെ ഭര്‍ത്താവ് കരിമണ്ണൂര്‍ പോലിസില്‍ പരാതിയും നല്‍കി.ഇതറിഞ്ഞ പ്രതി വീട്ടമ്മയെ പോലിസ് സ്‌റ്റേഷനില്‍ ഹാജരാക്കി.ഭര്‍ത്താവിനെതിരെ മൊഴി നല്‍കിയാല്‍ സ്വന്തം ഭാര്യയെ ഒഴിവാക്കി വിവാഹം ചെയ്യാമെന്ന ഇയാളുടെ വാക്ക്— വിശ്വസിച്ച് വീട്ടമ്മ അത്അനുസരിച്ചു.എന്നാല്‍, ഇതിനു ശേഷം ഷമീര്‍ കൈയൊഴിഞ്ഞതോടെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് വീട്ടമ്മ പോലിസില്‍ പരാതി നല്‍കിയത്.  ബലാല്‍സംഗത്തിനും പട്ടികജാതി പീഡന നിരോധന നിയമപ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് കോടതിയിലും— ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day