|    Jan 19 Thu, 2017 2:28 pm
FLASH NEWS

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് പിടിയില്‍

Published : 11th July 2016 | Posted By: SMR

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി കോളജ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം ചാലുതുണ്ട് മുഗള്‍ ഡ്രീംസില്‍ അനൂപ് (28) ആണ് മെഡിക്കല്‍ കോളജ് പോലിസിന്റെ പിടിയിലായത്.
വിവാഹവാഗ്ദാനം നല്‍കി നഗരത്തിലെ ഫഌറ്റില്‍ കൊണ്ടുപോയാണ് നിരവധി തവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. നഗ്നഫോട്ടോകള്‍ പകര്‍ത്തിയ ശേഷം അത് കാണിച്ചു ഭീഷണിപ്പെടുത്തിയെന്നും പോലിസ് പറയുന്നു.
പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടര്‍ന്ന് കോട്ടയത്തെ ഫഌറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. സൈബര്‍ സിറ്റി എസി അനില്‍കുമാര്‍, മെഡിക്കല്‍ കോളജ് സിഐ ബിനുകുമാര്‍, എസ്‌ഐ ബിജോയ്, എസ്‌സിപിഒമാരായ വിജയബാബു, ജയശങ്കര്‍, ജയന്‍, സിപിഒ അനി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക