|    Nov 24 Fri, 2017 5:40 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവാഹമോചനക്കേസ് നേരിടുന്നവര്‍ക്കും കുടുംബ പെന്‍ഷന് അര്‍ഹത

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: മരിച്ച കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്റെ വിവാഹിതയായ മകള്‍ക്ക് വിവാഹമോചന കേസ് നിലനില്‍ക്കെ തന്നെ കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. നിലവിലെ നിയമപ്രകാരം വിവാഹമോചിതയായതിനുശേഷമേ കുടുംബ പെന്‍ഷനില്‍ അര്‍ഹതയുള്ളൂ. കോടതികളില്‍ വിവാഹമോചനക്കേസുകള്‍ നേരിടുന്ന സ്ത്രീകളെ സഹായിക്കുന്നതിനുവേണ്ടിയാണ് ഉദ്യോഗസ്ഥകാര്യ മന്ത്രാലയം നിയമത്തില്‍ മാറ്റം കൊണ്ടുവന്നത്. വിവാഹമോചനക്കേസുകള്‍ പൂര്‍ത്തീകരിക്കാന്‍ കുറേ വര്‍ഷങ്ങള്‍ എടുക്കുന്നതായി പരാതികള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്, വിവാഹമോചനക്കേസ് നിലനില്‍ക്കേ തന്നെ മരിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ മകള്‍ക്കു കുടുംബ പെന്‍ഷന് അര്‍ഹതയുണ്ടെന്നു മാറ്റം വരുത്തിയതെന്ന് മന്ത്രാലയം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക