|    Dec 16 Sat, 2017 11:00 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവാഹത്തില്‍ പങ്കെടുക്കാനുള്ള യാത്ര ദുരിതമായി

Published : 21st November 2016 | Posted By: SMR

പുഖ്‌റായ: വിവാഹാഘോഷത്തിനായി വീട്ടില്‍ നിന്നിറങ്ങിയ കുടുംബം എത്തിച്ചേര്‍ന്നത് ട്രെയിന്‍ ദുരന്തത്തില്‍. പട്‌നയിലെ കൂട്ടുകാരന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഭോപാലില്‍ നിന്നു തിരിച്ച അരുണ്‍ ശര്‍മയുടെയും കുടുംബത്തിന്റെയും യാത്രയാണ് പേക്കിനാവായി മാറിയത്. അപകടത്തില്‍ കാണാതായ തന്റെ മകനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ശര്‍മ.  ഭാര്യയെയും 11 വയസ്സുകാരനായ ജിഗ്നേഷിനെയും ഒമ്പതുകാരനായ ട്രിയാന്‍ഷിനെയും കൂട്ടിയാണ് ബിസിനസുകാരനായ ശര്‍മ സുഹൃത്തിന്റെ വിവാഹത്തിന് പുറപ്പെട്ടത്.
അപകടം നടക്കുമ്പോള്‍ ട്രെയിനിലെ എസ് വണ്‍ കോച്ചിലായിരുന്ന ശര്‍മയും കുടുംബവും ഉറക്കത്തിലായിരുന്നു. അപകടത്തില്‍ കാണാതായ ട്രിയാന്‍ഷിനുവേണ്ടി ആശുപത്രികളിലും മറ്റും തിരച്ചില്‍ നടത്തുകയാണ് ശര്‍മയും കുടുംബവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക