|    Mar 26 Sun, 2017 4:50 pm
FLASH NEWS

വിവാഹത്തിന് മുമ്പ് ഐഡി കാര്‍ഡ് പരിശോധിച്ച് മതം ഉറപ്പ് വരുത്തണം: ഹിന്ദു ജാഗരണ്‍ മഞ്ച്

Published : 3rd July 2016 | Posted By: mi.ptk

hindu-jagaran-manch

ആഗ്ര: പെണ്‍കുട്ടികള്‍ വിവാഹം കഴിക്കുന്നതിന് മുന്‍പ് പങ്കാളിയുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ച് മതം ഉറപ്പ് വരുത്തണമെന്ന് ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച്. ‘ലൗ ജിഹാദ്’ തടയുന്നതിനെന്ന വ്യാജേന ഉത്തര്‍പ്രദേശില്‍ ആരംഭിക്കുന്ന സേവ് ഹിന്ദു ഗേള്‍സ്’ ക്യാംപയിനിന്റെ ഭാഗമായി പുറത്തിറക്കിയ ലഘുലേഖയിലാണ് ഇക്കാര്യം പറയുന്നത്.
ആര്‍എസ്എസിന് കീഴിലുള്ള സ്‌കൂളുകളില്‍ ക്യാംപയിന്‍ നടത്തുകയാണ് ആര്‍എസ്എസ് അനുഭാവ സംഘടനയായ ജാഗരണ്‍ മഞ്ചിന്റെ ലക്ഷ്യം.
പങ്കാളിയാക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയെ ഒരു ക്ഷേത്രത്തില്‍ കൊണ്ട് പോയി പ്രസാദം സ്വീകരിക്കുന്നുണ്ടോ എന്ന് നോക്കണമെന്നും ഇന്ത്യയെ ഒരു ഇസ്ലാം രാഷ്ട്രമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായും ലഘുലേഖയില്‍ പറയുന്നുണ്ട്.
എന്നാല്‍ ഹിന്ദു ജാഗരണ്‍ മഞ്ച് ആര്‍എസ്എസ് അനുഭാവമുള്ള സംഘടനയാണെങ്കിലും ഇത്തരം കാര്യങ്ങളില്‍ ആര്‍എസ്എസിന്റെ അനുമതി തേടാറില്ലെന്ന് ആര്‍എസ്എസ് വക്താവ് കേശവ്ജി പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക