|    Aug 20 Mon, 2018 7:48 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിവാഹത്തിന് പരോളില്ല; അബു സലിമിന്റെ ഹരജി തള്ളി

Published : 8th August 2018 | Posted By: kasim kzm

മുംബൈ: വിവാഹം കഴിക്കുന്നതിന് പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അധോലോക സംഘാംഗം അബു സലിം സമര്‍പ്പിച്ച ഹരജി ബോംബെ ഹൈക്കോടതി തള്ളി. ആക്ടിങ് ചീഫ് ജസ്റ്റിസ് വി കെ താഹില്‍ റാമണി, ജസ്റ്റിസ് എം എസ് സോനക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്. ഭീകരാക്രമണ കേസില്‍ സലിമിനെ ശിക്ഷിച്ചതാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഹരജി തള്ളിയത്. താനെ ജില്ലയിലെ മുംബ്ര സ്വദേശിനി കൗസര്‍ ബഹറിനെ വിവാഹം കഴിക്കുന്നതിന് ഒരു മാസത്തെ പരോളിനാണ് സലിം അനുമതി തേടിയിരുന്നത്. നവി മുംബൈയിലെ തലോജ ജയിലിലാണ് സലിം കഴിയുന്നത്. സലിമിന്റെ അപേക്ഷ ജയില്‍ അധികൃതര്‍ നേരത്തെ തള്ളിയിരുന്നു. ഇതെ തുടര്‍ന്നാണ് സലിം ഹൈക്കോടതിയെ സമീപിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss